ബജറ്റില്‍ 'മഴവില്ലഴക്'; ട്രാന്‍സ്ജെന്‍ഡേഴ്സിനായി കുടുംബശ്രീ അയല്‍ക്കൂട്ടം, പ്രത്യേക പദ്ധതി

By Web TeamFirst Published Feb 7, 2020, 11:56 AM IST
Highlights
  • ട്രാന്‍സ്ജെന്‍ഡേഴ്സിനായി പ്രത്യേക പദ്ധതികളുമായി ബജറ്റ് പ്രഖ്യാപനം.
  • മഴവില്ല് പരിപാടിക്ക് അഞ്ച് കോടി രൂപ

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിനായി സംസ്ഥാന ബജറ്റില്‍ പ്രത്യേക പ്രഖ്യാപനം. ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള മഴവില്ല് പരിപാടിക്ക് അഞ്ച് കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കൂടാതെ 
ട്രാന്‍സ്‍ജെന്‍ഡേഴ‍സിനായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും രൂപീകരിക്കും.

അതേസമയം സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതി ഊര്‍ജ്ജിതമാക്കുമെന്ന ്ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 25 രൂപയ്ക്ക് ഊണ് ലഭ്യമാക്കാൻ നടപടിയെടുക്കും. വിശപ്പ് രഹിത പദ്ധതിയിൽ ഉൾപ്പെടുത്തി  സംസ്ഥാനത്താകെ 1000 ഹോട്ടലുകൾ തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു. കുടുംബശ്രീക്ക് വേണ്ടി വിപുലമായ പദ്ധതി പ്രഖ്യാപനങ്ങളാണ് ബജറ്റ് മുന്നോട്ട് വയ്ക്കുന്നത്.

കുടുംബശ്രീക്ക് വേണ്ടി കോഴിക്കോട് മാതൃകയിൽ ഷോപ്പിംഗ് മാളുകൾ തുടങ്ങും, സംസ്ഥാനത്താകെ കുടംബശ്രീയുടെ നേതൃത്വത്തിൽ 50 പുതിയ ഹോട്ടലുകളും 500 ടോയ്ലറ്റ് കോംപ്ലക്സുകളും ആരംഭിക്കും. പ്രളയകാലത്ത് പോലും പ്രതിസന്ധിയെ അതീജിവിക്കാനായി സംസ്ഥാനസർക്കാരിനെ വായ്പയെടുക്കാൻ അനുവദിക്കാതിരുന്ന കേന്ദ്രസർക്കാരിന്‍റെ ഫെഡറൽ വിരുദ്ധ നയങ്ങളെ അതിജീവിക്കാൻ ഈ പാക്കേജിനാകും എന്ന് തോമസ് ഐസക് വ്യക്തമാക്കുന്നു.

Read More: മാണിസാറെ മറക്കാതെ ഐസക്; കെഎം മാണി സ്മാരകത്തിന് അ‍ഞ്ച് കോടി

തീരദേശ മേഖലക്കും മത്സ്യതൊഴിലാളി ക്ഷേമത്തിനും വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മത്സ്യതൊഴിലാളികൾക്ക് 40000 വീടുകൾ നീര്‍മ്മിച്ച് നൽകും.തീരദേശ പാക്കേജിന് 1000 കോടി വകയിരുത്തി. ചെട്ടി പരപ്പനങ്ങാടി ഹാര്‍ബര്‍ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും,റീ ബിൽഡ് കേരളയിലുടെ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ നൽകും. മത്സ്യഫെഡ് വഴി എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും പദ്ധതി പ്രഖ്യാപനം ഉണ്ട്. 


 

click me!