Latest Videos

Kerala Budget 2022 : യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കൈത്താങ്ങ്; നോർക്ക വഴി പഠന സഹായം

By Web TeamFirst Published Mar 11, 2022, 11:23 AM IST
Highlights

യുക്രെയിനിൽ നിന്ന് മടങ്ങി വന്നവർക്ക് നോർക്ക വഴി പഠന സഹായം നൽകും. പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി ഒരുക്കും.

തിരുവനന്തപുരം: യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ബജറ്റ് അവതരണത്തില്‍ (Kerala Budget 2022) ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ (K N Balagopal) പ്രഖ്യാപനം. യുക്രെയിനിൽ നിന്ന് മടങ്ങി വന്നവർക്ക് നോർക്ക വഴി പഠന സഹായം നൽകും. പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി ഒരുക്കും. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തി. യുക്രെയിന്‍ യുദ്ധം കാരണം പഠനത്തിൽ തടസം വന്ന വിദ്യാർത്ഥികൾക്ക് പ്രഖ്യാപനം സഹായമാകും.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമൂല മാറ്റങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രം​ഗത്ത് മെച്ചപ്പട്ട മാറ്റങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  സർവ്വകലാശാല ക്യാംപസുകളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കും. സർവ്വകലാശാല ക്യാംപസുകളോട് ചേർന്ന് സ്റ്റാർട്ട് അപ്പ് ഇൻകുബേഷൻ യൂണിറ്റ് ആരംഭിക്കും. ഇതിനായി 200 കോടി വകയിരുത്തി. ഹോസ്റ്റലുകളോട് ചേർന്ന് ഇന്റർനാഷണൽ ഹോസ്റ്റലുകളും 1500  പുതിയ ഹോസ്റ്റൽ മുറികളും നിർമ്മിക്കും.  തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ കേന്ദ്രം ആരംഭിക്കും.  അതിനായി കിഫ്ബി വഴി 100 കോടി അനുവദിക്കും. സ്കിൽ പാർക്കുകൾക്ക് 350 കോടി. 140 മണ്ഡലങ്ങളിലും സ്കിൽ കേന്ദ്രങ്ങൾ ലഭിക്കും. മെഡിക്കൽ ടെക് ഇന്നൊവേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 150 കോടിയും മൈക്രോ ബയോ കേന്ദ്രങ്ങൾക്ക് 5 കോടിയും​ ​ഗ്രാഫീൻ ​ഗവേഷണത്തിന് ആദ്യ ​ഗഡുവായി 15 കോടിയും വകയിരുത്തുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

Kerala Budget 2022-23 ന്റെ പൂർണ്ണമായ കവറേജും ഹൈലൈറ്റുകളും മലയാളത്തിൽ അറിയാനായി ഏഷ്യാനെറ്റ് ന്യൂസ്

സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബാലഗോപാല്‍ അറിയിച്ചു. ആയിരം കോടി രൂപ ചെലവിലാണ് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുക. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുത്താന്‍ ലക്ഷ്യമിട്ട് ബജറ്റ് നിര്‍ദേശം. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 200 കോടി രൂപ വകയിരുത്തി. ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് 20 കോടി രൂപ നീക്കിവെയ്ക്കുമെന്നും കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

Kerala Budget 2022 live : തൊഴിലും വികസനവും അജണ്ട; വൻ പ്രഖ്യാപനങ്ങളുമായി ബാലഗോപാലിന്റെ ബജറ്റ്

കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ

ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ - 2 കോടി
വിലക്കയറ്റം നേരിടാൻ - 2000 കോടി
ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി
സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് - 200 കോടി
സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ
തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് - 150 കോടി
140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ - 350 കോടി
മൈക്രോ ബയോ കേന്ദ്രങ്ങൾ - 5 കോടി
ഗ്രാഫീന് ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി
ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ
കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് - 1000 കോടി
വർക്ക് നിയർ ഹോം പദ്ധതി - 50 കോടി
നാല് സയൻസ് പാർക്കുകൾ - 1000 കോടി
ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് - 4 കോടി
മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് - ഗവേഷണത്തിന് 2 കോടി
അഗ്രി ടെക് ഫെസിലിറ്റി സെന്റർ - 175 കോടി
പത്ത് മിനി ഫുഡ് പാർക്ക് -100 കോടി
റബ്ബർ സബ്സിഡി - 500 കോടി
2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും
ഫെറി ബോട്ടുകൾ സോളാറാക്കും
വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്
ഡാമിലെ മണൽ വാരം യന്ത്രങ്ങൾ വാങ്ങാൻ - 10 കോടി
ശുചിത്വ സാഗരം പദ്ധതി - 10 കോടി
പരിസ്ഥിതി ബജറ്റ് 2023 മുതൽ
നെൽകൃഷി വികസനം - 76 കോടി
നെല്ലിന്റെ താങ്ങു വില - 28 രൂപ 20 പൈസ
തിര സംരക്ഷണം - 100 കോടി
മനുഷ്യവന്യ ജീവി സംഘർഷം തടയാൻ - 25 കോടി
കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ - 140 കോടി
ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ - 33 കോടി
ശബരിമല മാസ്റ്റർ പ്ലാൻ - 30 കോടി
ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി
സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം
ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ
സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ
ഡിജിറ്റൽ സർവ്വകലാശാലക്ക് - 23 കോടി
കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് - 1000 കോടി
പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് - 92 കോടി അനുവദിച്ചു
പുതിയ 6 ബൈപ്പാസുകൾക്ക് - 200 കോടി
കെഎസ്ആർടിസിക്ക് 1000 കോടി രൂപ
കെഎസ്ആർടിസിക്ക് 50 പെട്രോൾ പമ്പ്
സിൽവർ ലൈൻ പദ്ധതി - ഭൂമി ഏറ്റെടുക്കാൻ 2000 കോടി
ശബരിമല എയർപോർട്ട് - 2 കോടി
ടൂറിസം മാർക്കറ്റിംഗിന് - 81 കോടി
കാരവൻ പാർക്കുകൾക്ക് - 5 കോടി
ചാമ്പ്യൻസ് ബോട്ട് റേസ് 12 സ്ഥലങ്ങളിൽ
സമുദ്ര വിനോദ സഞ്ചാരത്തിന് - 5 കോടി
സഞ്ചരിക്കുന്ന റേഷൻ കട തുടങ്ങും
പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം - 70 കോടി
ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് - 15 കോടി
ഓപ്പൺ സർവ്വകലാശാല കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും
ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് - 2 കോടി
ആരോഗ്യമേഖലയ്ക്ക് 2629.33 കോടി
പൊതുജനാരോഗ്യത്തിന് - 288 കോടി
ആർസിസിയെ സംസ്ഥാന ക്യാൻസർ സെൻററായി വികസിപ്പിക്കും
കൊച്ചി ക്യാൻസർ സെന്ററിനെ അപെക്സ് സെന്ററാക്കും
മെഡിക്കൽ കോളേജുകൾക്ക് - 250 കോടി
തദ്ദേശ സ്ഥാപനങ്ങൾക്ക് - 12913 കോടി
ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ - 100 കോടി
ലൈഫ് വഴി 106000 വീടുകൾ
എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ - 10 കോടി
യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് പഠനസഹായം - 10 കോടി
പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസ് വർധിച്ചു
ട്രാൻസ്ജെന്റർമാരുടെ മഴവില്ല് പദ്ധതിക്ക് - അഞ്ച് കോടി
വയോമിത്രം പദ്ധതിക്ക് - 27 കോടി

click me!