തോട്ടഭൂമിയിൽ മാറ്റങ്ങൾ സംബന്ധിച്ച ബജറ്റിലെ പ്രഖ്യാപനത്തിൽ അസാധാരണമായി ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടവിളകൾ കൃഷി ചെയ്യാനും ഫലവൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കാനുമാണ് ബജറ്റ് നിർദേശം.
- Home
- Kerala Budget
- Kerala Budget 2022 live : തൊഴിലും വികസനവും അജണ്ട; വൻ പ്രഖ്യാപനങ്ങളുമായി ബാലഗോപാലിന്റെ ബജറ്റ്
Kerala Budget 2022 live : തൊഴിലും വികസനവും അജണ്ട; വൻ പ്രഖ്യാപനങ്ങളുമായി ബാലഗോപാലിന്റെ ബജറ്റ്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയും യുക്രെയ്ൻ-റഷ്യ യുദ്ധവും സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച ആഘാതങ്ങൾക്കിടയിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ ബജറ്റ് അവതരണം നിയമസഭയിൽ അവതരിപ്പിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ഇടക്കാല ബജറ്റ് അവതരിപ്പിച്ച കെ.എൻ.ബാലഗോപാൽ തൻ്റെ ആദ്യ പൂർണബജറ്റാണ് ഇക്കുറി സഭയിൽ അവതരിപ്പിച്ചത്
ബജറ്റിലെ തോട്ടഭൂമി നിയമം സംബന്ധിച്ച പ്രഖ്യാപനം ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കില്ലെന്ന് കോടിയേരി
തോട്ടം മേഖലയിൽ മാറ്റമൊന്നുമുണ്ടാകില്ല: കോടിയേരി
ബജറ്റിലെ തൊട്ട ഭൂമി നിയമം സംബന്ധിച്ചുള്ള പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമായി ഒന്നും ഉണ്ടാകില്ലെന്നും നിയമത്തിൽ അടിസ്ഥാന പരമായ മാറ്റം വരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടവിളകൾ കൃഷി ചെയ്യാമെന്നെ ഉള്ളു. ഫല വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന് ഭൂമിയേറ്റെടുക്കാൻ ആയിരം കോടി അനുവദിച്ചു
റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കാനായാണ് ഇത്രയും തുക കിഫ്ബി വഴി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞത്. ദേശീയപാത 66-ല്‍ പാരിപ്പള്ളിക്ക് സമീപം നാവായിക്കുളത്ത് നിന്നും ആരംഭിച്ച് വിഴിഞ്ഞം ബൈപ്പാസിൽ അവസാനിക്കുന്ന തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് തിരുവനന്തപുരം നഗരത്തിലേക്ക് വരുന്ന എല്ലാ പ്രധാന പാതകളേയും ബന്ധപ്പെട്ടു കൊണ്ടാണ് കടന്നു പോകുന്നത്. തേക്കട - മംഗലപുരം റോഡും പദ്ധതിയുടെ ഭാഗമാണ്. ആകെ 78.80 കിലോ മീറ്റർ നീളമുള്ള റിംഗ്റോഡ് നിലവിൽ നാല് വരിപ്പാതയായും ഭാവിയിൽ ആറു വരിപ്പാതയായും വികസിപ്പിക്കാവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
കോവളം,കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപുരം, ഗോവ ക്രൂയിസ് ടൂറിസം പദ്ധതിക്ക് 5 കോടി
കേരളത്തിലെ ഈ പ്രധാനതുറമുഖങ്ങളെ മംഗലാപുരവും ഗോവയുമായി ബന്ധപ്പിച്ചുള്ള ക്രൂയിസ് സർവ്വീസ് ടൂറിസം മേഖലയിൽ വലിയ ഉണർവ് സൃഷ്ടിക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു.
വൻനികുതി വർധനവിലേക്ക് കടക്കാതെ സംസ്ഥാന ബജറ്റ്
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വൻ നികുതി വർദ്ധനവിലേക്ക് കടക്കാതെ സംസ്ഥാന ബജറ്റ് (Kerala Budget 2022). ഭൂമിയുടെ ന്യായവില ഉയർത്തിയും മോട്ടോർ നികുതി പരിഷ്ക്കരിച്ചും 602 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തവണ സാമൂഹ്യ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല. വിലക്കയറ്റത്തിന്‍റെ ആഘാതം കുറക്കാൻ 2000 കോടി ചെലവഴിക്കും.
വിശ്വാസത്യയില്ലാത്ത ബജറ്റെന്ന് വിഡി സതീശൻ
വിശ്വാസ്യതയില്ലാത്ത ബജറ്റെന്നാണ് വി ഡി സതീശന്‍റെ വിമര്‍ശനം. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാനുളള ഒരു പദ്ധതിയും ബജറ്റില്ലില്ല. നികുതി കുടിശിക പിരിക്കുന്നതില്‍ പരാജയമാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
ആരോഗ്യമേഖലയ്ക്ക് 2629.33 കോടി; കരുത്തേകുന്ന ബജറ്റെന്ന് മന്ത്രി വീണാ ജോര്‍ജ്
. 2629.33 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 288 കോടി രൂപയാണ് അധികമായി അനുവദിച്ചത്. നാഷണല്‍ ഹെല്‍ത്ത് മിഷന് വേണ്ടി 484.8 കോടിയും നാഷണല്‍ ആയുഷ് മിഷന് വേണ്ടി 10 കോടിയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
തോട്ടം പൂർണമായും തോട്ടമായി സംരക്ഷിക്കും: മന്ത്രി പി രാജീവ്
തോട്ടം മേഖലയിലെ മാറ്റം പുതിയ നയമാറ്റമല്ലെന്ന് മന്ത്രി പി രാജീവ്. കഴിഞ്ഞ സർക്കാർ ഒരു പ്ലാന്റേഷൻ നയം പ്രഖ്യാപിച്ചിരുന്നു.
അതിന്‍റെ തുടർച്ചയാണ് ബജറ്റിലെ പ്രഖ്യാപനം. നിലവില പ്ലാന്റേഷന്റെ 5% ഇടവിളകൾ കൃഷി ചെയ്യാൻ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. പ്ലാന്റേഷൻ ഡയറക്ടറേറ്റ് അതിനായി കൊണ്ടുവരുമെന്നും തോട്ടം പൂർണമായും തോട്ടമായി സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബജറ്റ് അവതരണത്തിന് ശേഷം സഭ പിരിഞ്ഞു: ചർച്ചകൾക്കായി തിങ്കളാഴ്ച വീണ്ടും ചേരും
ബജറ്റ് അവതരണത്തിന് ശേഷം സഭ പിരിഞ്ഞു: ചർച്ചകൾക്കായി തിങ്കളാഴ്ച വീണ്ടും ചേരും
ബജറ്റ് രേഖകൾ നിയമസഭയിൽ വച്ചു
ബജറ്റ് അവതരണത്തിന് ശേഷം രേഖകൾ ധനമന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു
ബജറ്റ് അവതരണം കഴിഞ്ഞു
രണ്ട് മണിക്കൂർ പതിനഞ്ച് മിനിറ്റ നീണ്ട ബജറ്റ് പ്രസംഗം
മോട്ടോർ വാഹന നികുതി കൂട്ടി
- രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി
- പഴയവാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടി
- മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടി
ഭൂനികുതി പത്ത് ശതമാനം വർധിപ്പിച്ചു
- നികുതി വർധനയിലൂടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു
- ഭൂമിന്യായവിലയിലെ അപാകതകൾ പരിഹരിക്കും
പഴങ്ങളിൽ നിന്നുള്ള മദ്യഉത്പാദനത്തിന് പ്രോത്സാഹനം
- വൈനും മറ്റു ചെറുലഹരി പാനീയങ്ങളും പഴവർഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കാൻ എക്സൈസ് പദ്ധതിയിടുന്നുണ്ട്.
- തിരുവല്ല, ചിറ്റൂരിലേയും ഷുഗർ ഫാക്ടറികൾ സ്ഥാപിക്കും.
- എക്സൈസ് വകുപ്പിൻ്റെ നവീകരണത്തിന് 10 കോടി. വിമുക്തിക്ക് 1.8 കോടി.
- അഗ്നിരക്ഷാസേനയുടെ ആധുനീകരണത്തിന് 77 കോടി
- ജയിലുകളുടെ നവീകരണത്തിന് 13 കോടി
പെൻഷൻക്കാർക്ക് ആശ്വാസം
80 വയസ്സ് കഴിഞ്ഞ പെൻഷൻകാരുടെ ലൈഫ് മസ്റ്ററിംഗ് വീട്ടിലെത്തി ചെയ്യും . ഇതോടെ ഇവർക്ക് ട്രഷറിയിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റ് നൽകുന്നത് ഒഴിവാക്കും
ലോട്ടറി വിൽപ്പന പഴയരീതിയിലേക്ക് മാറ്റും
കോവിഡിന് മുൻപുള്ള രീതിയിലേക്ക് ലോട്ടറി വിൽപ്പനയും ഘടനയും മാറ്റും
അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തും, ആഴ്ചയിൽ രണ്ട് ദിവസം നൽകും
- ലൈഫ് വഴി ഒരു ലക്ഷത്തി ആറായിരം വ്യക്തിഗത വീടുകൾ കൂടി നിർമ്മിക്കും. 2909 ഫ്ലാറ്റുകളും ഈ വർഷം ലൈഫ് വഴി നിർമ്മിക്കും
- എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി - 10 കോടി
- യുക്രെയ്നിൽ നിന്നും മടങ്ങി വന്ന വിദ്യാർഥികൾക്ക് സഹായം
- ഇവരുടെ പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി: ഇതിനായി 10 കോടി
- പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസ് വർധിച്ചു
- ട്രാൻസ് ജനറ്റർമാരുടെ മഴവില്ല് പദ്ധതിക്ക് 5 കോടി
- വയോജനങ്ങൾക്കായുള്ള വയോമിത്രം പദ്ധതിക്ക് 27 കോടി
- അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തും, ആഴ്ചയിൽ രണ്ട് ദിവസം നൽകും : പദ്ധതിക്ക് 65 കോടി
- ഇടുക്കി ചിൽഡ്രൻസ് ഹോം നിർമ്മാണത്തിന് 3 കോടി
ഡിജിറ്റൽ ഹെൽത്ത് മിഷന് 30 കോടി
മെഡി.കോളേജുകളുടേയും തിരുവനന്തപുരത്തെ ഓഫ്താൽമോൾജി ഇൻസ്റ്റിറ്റ്ട്യൂനിമായി 287 കോടി
ഡിജിറ്റൽ ഹെൽത്ത് മിഷന് 30 കോടി
തിരുവനന്തപുരം ആർസിസിക്ക് 81 കോടി
- തോന്നയ്ക്കലിൽ നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്സീൻ ഗവേഷണത്തിനുമായി അൻപത് കോടി
- സാമൂഹികപങ്കാളത്തതതോടെ ക്യാൻസർ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി
- തിരുവനന്തപുരം ആർസിസിക്ക് 81 കോടി; സംസ്ഥാന സെന്ററായി സ്ഥാപനത്തെ ഉയർത്തും
- കൊച്ചി ക്യാൻസർ സെൻ്ററിന് 14.5 കോടി
- മലബാർ ക്യാൻസർ സെൻ്ററിന് 427 കോടി ചിലവഴിച്ച് രണ്ടാം ഘട്ട വികസനം പുരോഗമിക്കുന്നു. 28 കോടി രൂപ ബജറ്റിൽ മാറ്റിവച്ചു
- പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി അഞ്ച് കോടി
വൈദ്യശാസ്ത്ര - പൊതുജനാരോഗ്യമേഖലയ്ക്ക് 2629 കോടി
- എഫ്.എൽ.ടി.സികളായി ഉപയോഗിച്ച സ്പോർട്സ് സെൻ്ററുകളുടെ നവീകരണത്തിന് പദ്ധതി
- വൈദ്യശാസ്ത്ര - പൊതുജനാരോഗ്യമേഖലയ്ക്ക് 2629 കോടി
- പോളിടെക്നിക്ക് കോളേജുകളുടെ വികസനത്തിന് 42 കോടി
- കെ ഡെസ്ക് പദ്ധതികൾക്ക് 200 കോടി
- ദേശീയആരോഗ്യമിഷന് 482 കോടി
- ആയുർവേദമിഷന് 10 കോടി