ദേശീയ പാത 66 ന് സമാന്തരമായിട്ടാണ് നാല് ഐ ടി ഇടനാഴികൾ സ്ഥപിക്കുക. കൊല്ലത്തും കണ്ണൂരിലും പുതിയ ഐടി പാർക്കുകൾ സ്ഥാപിക്കും. ഇതിനായി സ്ഥലമേറ്റെടുക്കാൻ കിഫ് ബി വഴി 1000 കോടി അനുവദിക്കും.
തിരുവനന്തപുരം: 5ജി വിപ്ലവത്തിന് പ്രോത്സാഹനം നല്‍കുമെന്ന് ബജറ്റ് അവതരണത്തില്‍ (Kerala Budget 2022) ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ (K N Balagopal). രാജ്യത്ത് ഈ വർഷം ആരംഭിക്കുന്ന 5ജി സർവ്വീസ് കേരളത്തിലും മാറ്റങ്ങൾ സൃഷ്ടിക്കും. 5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ കേരളം മുന്നിലെത്തും. ഇതിനായി 5ജി ലീഡർഷിപ്പ് പാക്കേജ് ഇടനാഴികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പുതിയ നാല് ഐടി ഇടനാഴി സ്ഥാപിക്കും. ഐടി ഇടനാഴികളിൽ 5ജി ലീഡർഷിപ്പ് പാക്കേജും സംസ്ഥാന ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.
ദേശീയ പാത 66 ന് സമാന്തരമായിട്ടാണ് നാല് ഐ ടി ഇടനാഴികൾ സ്ഥപിക്കുക. കൊല്ലത്തും കണ്ണൂരിലും പുതിയ ഐടി പാർക്കുകൾ സ്ഥാപിക്കും. ഇതിനായി സ്ഥലമേറ്റെടുക്കാൻ കിഫ് ബി വഴി 1000 കോടി അനുവദിക്കും. സ്ഥലമേറ്റെടുത്താൽ ഉടൻ നിർമ്മാണം തുടങ്ങുമെന്ന് ധനമന്ത്രി നിമയസഭയില്‍ പറഞ്ഞു. വർക്ക് നിയർ ഹോം പദ്ധതിക്ക് പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കായി 50 കോടി വകയിരുത്തി. അഭ്യസ്ഥതവിദ്യരായ വീട്ടമ്മമാർക്ക് തൊഴിലുറപ്പാക്കാൻ പദ്ധതി സഹായിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബാലഗോപാല്‍ അറിയിച്ചു. ആയിരം കോടി രൂപ ചെലവിലാണ് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുക. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുത്താന്‍ ലക്ഷ്യമിട്ട് ബജറ്റ് നിര്‍ദേശം. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 200 കോടി രൂപ വകയിരുത്തി. ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് 20 കോടി രൂപ നീക്കിവെയ്ക്കുമെന്നും കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.