ബജറ്റ്: ഹരിത കേരള മിഷന് ഏഴു കോടി

By Web TeamFirst Published Feb 7, 2020, 11:18 AM IST
Highlights
  • ഹരിത കേരള മിഷനായി ബജറ്റില്‍ ഏഴു കോടി രൂപയുടെ പ്രഖ്യാപനം. 
  • വെളിച്ചണയുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ക്ക് 25 ശതമാനം സബ്‍സിഡി നല്‍കും. 

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റില്‍ ഹരിത കേരള മിഷനായി പ്രത്യേക പ്രഖ്യാപനം. ഹരിത കേരള മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ ഏഴുകോടി രൂപയുടെ പ്രഖ്യപാനമാണ് നടത്തിയത്. ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈകള്‍ വീതം വിതരണം ചെയ്യും. കൂടാതെ പച്ചക്കറി, പുഷ്പകൃഷിക്ക് ആയിരം കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു.  വെളിച്ചണയുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ക്ക് 25 ശതമാനം സബ്‍സിഡി നല്‍കും. 

അതേസമയം കുടുംബശ്രീക്ക് വേണ്ടി കോഴിക്കോട് മാതൃകയിൽ ഷോപ്പിംഗ് മാളുകൾ തുടങ്ങും, സംസ്ഥാനത്താകെ കുടംബശ്രീയുടെ നേതൃത്വത്തിൽ 50 പുതിയ ഹോട്ടലുകളും 500 ടോയ്ലറ്റ് കോംപ്ലക്സുകളും ആരംഭിക്കും. പ്രളയകാലത്ത് പോലും പ്രതിസന്ധിയെ അതീജിവിക്കാനായി സംസ്ഥാനസർക്കാരിനെ വായ്പയെടുക്കാൻ അനുവദിക്കാതിരുന്ന കേന്ദ്രസർക്കാരിന്‍റെ ഫെഡറൽ വിരുദ്ധ നയങ്ങളെ അതിജീവിക്കാൻ ഈ പാക്കേജിനാകും എന്ന് തോമസ് ഐസക് വ്യക്തമാക്കുന്നു.

Read More: ഇനി 'കൊച്ചി പഴയ കൊച്ചിയല്ല'; ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍

click me!