Latest Videos

Kerala Budget 2022 : വിശപ്പ് രഹിത ബാല്യം; അങ്കണവാടി മെനുവിൽ പാലും മുട്ടയും പദ്ധതിക്കായി 61.5 കോടി രൂപ

By Web TeamFirst Published Mar 11, 2022, 11:32 AM IST
Highlights

പദ്ധതിക്കായി 61.5 കോടി രൂ നീക്കിവെക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംയോജിത ശിശുവികസന പദ്ധതിക്കായി 158 കോടി രൂപയും വകയിരുത്തുന്നു. 

തിരുവനന്തപുരം: അം​ഗനവാടി മെനുവിൽ (Anganawadi Menu) പാലും മുട്ടയും ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി ബാല​ഗോപാൽ. കേരളത്തിലെ കുട്ടികളുടെ പോഷകാഹാ​ര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായി അം​ഗനവാടി മെനുവിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്കായി 61.5 കോടി രൂ നീക്കിവെക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംയോജിത ശിശുവികസന പദ്ധതിക്കായി 158 കോടി രൂപയും വകയിരുത്തുന്നു. 

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾക്കുളള സാധ്യത കുറവാണ്. വിവിധ നികുതികൾ വർദ്ധിപ്പിച്ചേക്കും. സേവനങ്ങൾക്കുള്ള ഫീസുകളും കൂടും.  സംസ്ഥാനത്തിന്റെ ദീർഘകാല ലക്ഷ്യം വെച്ചുള്ള ബജറ്റാണ് ഇന്നവതരിപ്പിക്കുന്നതെന്നാണ് അവതരത്തിന് മുമ്പ് ധനമന്ത്രി കെഎൻ ബാലഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള നടപടികളുണ്ടാകും. കേരളത്തിന്റെ ദീർഘകാല വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണ്. അതിനാൽ ഭരണ പക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റാണ് ഇന്നവതരിപ്പിക്കുന്നത്.

കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ

  • ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ - 2 കോടി
  • വിലക്കയറ്റം നേരിടാൻ - 2000 കോടി
  • ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി
  • സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് - 200 കോടി
  • സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ
  • തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് - 150 കോടി
  • 140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ - 350 കോടി
  • മൈക്രോ ബയോ കേന്ദ്രങ്ങൾ - 5 കോടി
  • ഗ്രാഫീന് ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി
  • ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
  • ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ
  • കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് - 1000 കോടി
  • വർക്ക് നിയർ ഹോം പദ്ധതി - 50 കോടി
  • നാല് സയൻസ് പാർക്കുകൾ - 1000 കോടി
  • ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് - 4 കോടി
  • മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് - ഗവേഷണത്തിന് 2 കോടി
  • അഗ്രി ടെക് ഫെസിലിറ്റി സെന്റർ - 175 കോടി
  • പത്ത് മിനി ഫുഡ് പാർക്ക് -100 കോടി
  • റബ്ബർ സബ്സിഡി - 500 കോടി
  • 2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും
  • ഫെറി ബോട്ടുകൾ സോളാറാക്കും
  • വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്
  • ഡാമിലെ മണൽ വാരം യന്ത്രങ്ങൾ വാങ്ങാൻ - 10 കോടി
  • ശുചിത്വ സാഗരം പദ്ധതി - 10 കോടി
  • പരിസ്ഥിതി ബജറ്റ് 2023 മുതൽ
  • നെൽകൃഷി വികസനം - 76 കോടി
  • നെല്ലിന്റെ താങ്ങു വില - 28 രൂപ 20 പൈസ
  • തിര സംരക്ഷണം - 100 കോടി
  • മനുഷ്യവന്യ ജീവി സംഘർഷം തടയാൻ - 25 കോടി
  • കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ - 140 കോടി
  • ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ - 33 കോടി
  • ശബരിമല മാസ്റ്റർ പ്ലാൻ - 30 കോടി
  • ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
  • ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി
  • സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം
  • ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ
  • സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ 
  • ഡിജിറ്റൽ സർവ്വകലാശാലക്ക് - 23 കോടി
  • കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും
  • തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് - 1000 കോടി
  • പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് - 92 കോടി അനുവദിച്ചു
  • പുതിയ 6 ബൈപ്പാസുകൾക്ക് - 200 കോടി


 

click me!