'കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല'; ഉറപ്പ് നല്‍കി ധനമന്ത്രി

Published : Feb 07, 2020, 10:14 AM ISTUpdated : Feb 07, 2020, 10:18 AM IST
'കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല'; ഉറപ്പ് നല്‍കി ധനമന്ത്രി

Synopsis

കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്. കേരള ബാങ്ക് അനാവശ്യ ചാര്‍ജുകള്‍ ഈടാക്കില്ലെന്നും  ധനമന്ത്രി ഉറപ്പ് നല്‍കി

തിരുവനന്തപുരം: കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്ന ഉറപ്പ് നല്‍കി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ബജറ്റ് പ്രസംഗത്തിനിടെയാണ് ഇക്കാര്യം ധനമന്ത്രി വ്യക്തമാക്കിയത്. അനാവശ്യ ചാര്‍ജുകള്‍ ഈടാക്കില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്. 

കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ബാങ്കിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പറഞ്ഞിരുന്നു. പിന്നീടും കേരള ബാങ്കിനെ കുറിച്ച് നിരന്തരം സംശയങ്ങള്‍ ഉയരുമ്പോഴാണ് കൃത്യമായ ഉറപ്പ് ധനമന്ത്രി നല്‍കിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ജല ഗതാഗത മേഖലയിൽ വൻ കുതിച്ച് ചാട്ടം ലക്ഷ്യമിട്ട് ആവിഷ്കരിച്ച വെസ്റ്റ് കോസ്റ്റ് കനാൽ യാഥാര്‍ത്ഥ്യമാകുകയാണെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

2020- 2021 വര്‍ഷത്തിൽ കാസര്‍കോട് ബേക്കൽ മുതൽ തിരുവനന്തപുരത്തെ  കോവളം വരെ നീളുന്ന ജലപാത ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സിയാലിന്‍റെ കൂടി പങ്കാളിത്തത്തോടെ വാട്ടര്‍ വേസ് ഇൻഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടക്കുന്നത്. നിലവിൽ 18 മുതൽ 20 മീറ്ററാണ് കനാലുകളുടെ വീതി.

2025 ആകുമ്പോഴേക്കും അത് 40 മീറ്റര്‍ വീതിയാക്കും, ഇതോടെ സംസ്ഥാനത്തെ ചരക്ക് നീക്കത്തിന്‍റെ പകുതിലധികം ജലമാര്‍ഗം ആക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. പൊതുഗതാഗതത്തെ മാത്രമല്ല സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലക്കും പദ്ധതി വൻ മാറ്റങ്ങളുണ്ടാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടി ബന്ധിപ്പിച്ചാകും ജലപാതയെന്നും തോമസ് ഐസക് പറഞ്ഞു. എന്നാല്‍, ജിഎസ്‍ടിയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തുറന്നുസമ്മതിച്ചു. ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്‍ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ലെന്നും പൊതുവില്‍ ജിഎസ്‍ടി കേരളത്തിന് ഗുണം ചെയ്തില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

PREV
click me!

Recommended Stories

ഇതങ്ങനെ ചുളുവിൽ കിട്ടില്ല മക്കളേ, ഇനിയെങ്കിലും മനസിലാക്കൂ; യോഗ്യതയും നിയമവും നോക്കിയാണ് നിയമനങ്ങളെന്ന് റെയിൽവേ
മത്സ്യത്തൊഴിലാളികളുടെ പുനർഗേഹം പദ്ധതി, ബജറ്റ് തുക ഇരട്ടിയാക്കി