എൻഎസ്എസിന്റെ ശരിദൂരം ആർക്ക് ​ഗുണം ചെയ്യുമെന്ന് ജനം തീരുമാനിക്കും; ബിജെപി സ്ഥാനാർത്ഥി എസ് സുരേഷ്

By Web TeamFirst Published Oct 19, 2019, 9:24 AM IST
Highlights

ശക്തമായ ത്രികോണ മത്സരമാണ്  വട്ടിയൂർകാവിൽ ഇത്തവണ ഉള്ളത്. കഴിഞ്ഞ നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാൻ കഴിഞ്ഞ ബിജെപി ഇത്തവണ വിജയ പ്രതീക്ഷയിലാണ്. 

വട്ടിയൂർകാവ്: നീണ്ടുനിന്ന പ്രചാരണങ്ങൾക്കൊടുവിൽ കെട്ടിക്കലാശത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുന്നണികൾ. എൻഎസ്എസിന്റെ ശരിദൂരം ആർക്ക് ​ഗുണം ചെയ്യുമെന്ന് ജനങ്ങൾ തീരിമാനിക്കുമെന്ന് വട്ടിയൂർകാവിലെ ബിജെപി സ്ഥാനാർത്ഥി എസ് സുരേഷ് പറഞ്ഞു. തനിക്ക് എല്ലാ വിഭാ​ഗം ജനങ്ങളുടേയും പിന്തുണയുണ്ടെന്നും സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സത്യത്തിന്റെയും ധർമ്മത്തിന്റെയും ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ദൂരമാണ് ശരിദൂരം. അത് ശരിയെന്ന് വിശ്വസിച്ചാണ് വട്ടിയൂർകാവിലെ ബിജെപി പ്രവർത്തനം മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഞങ്ങൾക്ക് പരാതിക്ക് പോകാനോ അതിനുള്ള ആവശ്യമോ വട്ടിയൂർകാവിൽ ഉണ്ടായിട്ടില്ല. ശരിദൂരം ആർക്ക് ​ഗുണം ചെയ്യുമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് സുരേഷ് പറഞ്ഞു. 

ശക്തമായ ത്രികോണ മത്സരമാണ്  വട്ടിയൂർകാവിൽ ഇത്തവണ ഉള്ളത്. കഴിഞ്ഞ നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാൻ കഴിഞ്ഞ ബിജെപി ഇത്തവണ വിജയ പ്രതീക്ഷയിലാണ്. പാർട്ടിയുടെ എ പ്ലസ് മണ്ഡലത്തിൽ നേരിട്ടത് കടുത്ത പ്രതിസന്ധിയാണെങ്കിലും ആദ്യത്തെ ആശയക്കുഴപ്പത്തിന് ശേഷം പ്രചാരണം കടുപ്പിച്ച ബിജെപി ഒടുവിൽ ശക്തമായിത്തന്നെ വട്ടിയൂർക്കാവിൽ രംഗത്തുണ്ട്. 

വട്ടിയൂർകാവിൽ അവസാന നിമിഷത്തെ പ്രധാന ചർച്ച യുഡിഎഫിനുള്ള എൻഎസ്എസിന്റെ പരസ്യപിന്തുണയാണ്. മേയറുടെ പ്രതിച്ഛായയും ചിട്ടയായ പ്രവർത്തനവും കൊണ്ട് എതിർഘടകങ്ങളെ മറികടക്കാനാണ് ഇടത് ശ്രമം. ത്രികോണപ്പോരിൽ ബിജെപിക്കും ഉള്ളത് വലിയ പ്രതീക്ഷ തന്നെയാണ്.  വട്ടിയൂർകാവിൽ ആര് ജയിക്കുമെന്നത് മാത്രമല്ല, രണ്ടാമതും മൂന്നാമതും ആരാകുമെന്നതും വലിയ ആകാംക്ഷയാണ്.

Read Also: പ്രചാരണത്തിന്‍റെ അവസാനവും ജാതിയിൽ തിരിയുന്ന വട്ടിയൂർകാവ്

click me!