ശബരിമലയില്‍ തെറ്റ് പറ്റിയെന്ന് മുഖ്യമന്ത്രി പറയണം: എ കെ ആന്‍റണി

Published : Oct 17, 2019, 07:40 PM ISTUpdated : Oct 17, 2019, 09:14 PM IST
ശബരിമലയില്‍ തെറ്റ് പറ്റിയെന്ന് മുഖ്യമന്ത്രി പറയണം: എ കെ ആന്‍റണി

Synopsis

ഏത് കോടതി വിധി വന്നാലും സമചിത്തതയുള്ള സർക്കാർ ചെയ്യുക പഠിക്കുക എന്നതാണ്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ അതുണ്ടായില്ല.

തിരുവനന്തപുരം: ശബരിമല പ്രശ്നം കൈകാര്യം ചെയ്തതിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് ഏറ്റുപറയേണ്ടത് പാർട്ടി സെക്രട്ടറി അല്ല മുഖ്യമന്ത്രിയാണെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. തെറ്റ് പറ്റിയെങ്കില്‍ തെരഞ്ഞെടുപ്പിന് മുമ്പ് മ്യഖ്യമന്ത്രി പറയണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. ഏത് കോടതി വിധി വന്നാലും സമചിത്തതയുള്ള സർക്കാർ ചെയ്യുക പഠിക്കുക എന്നതാണ്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ അതുണ്ടായില്ല. ശബരിമല വിധി വന്നപ്പോൾ രാഷ്ട്രീയ പാർട്ടികളാട്  ആലോചിക്കണമായിരുന്നു. മുഖ്യമന്ത്രി അതും ചെയ്തില്ലെന്ന് ആന്‍റണി കുറ്റപ്പെടുത്തി.

നരേന്ദ്ര മോദി സർക്കാർ അഞ്ചരമാസമായിട്ടും വിശ്വാസ സംരക്ഷണത്തിന് ഓർഡിനൻസ് ഇറക്കാതെ ജനങ്ങളെ കബളിപ്പിക്കുന്നു.ഇന്ത്യയിലെ ബെസ്റ്റ് ആക്ടർ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ആന്‍റണി പറ‌ഞ്ഞു. കോന്നി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്