
കോന്നി: ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിൽ എൻ ഡി എക്ക് ജയസാധ്യതയെന്ന് മുൻ ഡി ജി പി ടി.പി. സെൻ കുമാർ. പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് കോന്നിയിൽ കെ സുരേന്ദ്രൻ ജയിക്കാനുള്ള സാധ്യത ഉണ്ടെന്നും സെൻകുമാർ പറഞ്ഞു. ശബരിമല തന്നെയാണ് കോന്നിയിൽ പ്രധാന ചർച്ച വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോന്നിയിൽ കെ സുരേന്ദ്രന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി കുടുംബ യോഗങ്ങളിൽ പങ്കെടുക്കാനെത്തിയതായിരുന്നു സെൻകുമാർ. അതേസമയം കോന്നിയില്‍ വാശിയേറിയ തൃകോണ മത്സരത്തില്‍ വിജയിച്ച് കയറാനുള്ള തീവ്രപരിശ്രമത്തിലാണ് മൂന്ന് മുന്നണികളും.