Published : Oct 24, 2019, 06:49 AM ISTUpdated : Oct 24, 2019, 12:55 PM IST

കോട്ടകള്‍ ഇളകി; മൂന്നിടത്ത് യുഡിഎഫ് വിജയം, കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചെങ്കൊടി - തത്സമയം

Summary

ഇവിഎമ്മിനൊപ്പം ഓരോ മണ്ഡലത്തിലെ അ‌ഞ്ച് വിവിപാറ്റുകളും എണ്ണി ഫലം താരതമ്യം ചെയ്യും. ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ പ്രഖ്യാപിക്കും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും ജയപരാജയങ്ങൾ ഉച്ചയോടെ തന്നെ പുറത്തറിയും.

കോട്ടകള്‍ ഇളകി; മൂന്നിടത്ത് യുഡിഎഫ് വിജയം, കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചെങ്കൊടി - തത്സമയം

03:11 PM (IST) Oct 24

വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്ന് ശങ്കര്‍ റൈ

കാസര്‍കോട് വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്ന് മഞ്ചേശ്വരം സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ. ബിജെപിയില്‍ നിന്ന് വോട്ടുകൾ വന്നില്ല.

02:29 PM (IST) Oct 24

എംഎൽഎമാരെ രാജിവപ്പിച്ചത് തിരിച്ചടിയായെന്ന് ഹസന്‍

എംഎൽഎമാരെ രാജിവപ്പിച്ചത് യുഡിഎഫിന് തിരിച്ചടിയായെന്ന് എം എം ഹസന്‍. തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചുവെന്ന വിലയിരുത്തലുണ്ടായെന്നും ഹസന്‍.

02:09 PM (IST) Oct 24

ശാസ്തമംഗലം എൻഎസ്എസ് ഓഫീസിനു നേരെ ചാണകമെറിഞ്ഞു

ശാസ്തമംഗലം എൻഎസ്എസ് ഓഫീസിനു നേരെ ചാണകമെറിഞ്ഞു. മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് പ്രവർത്തനാണ് ചാണമെറിഞ്ഞതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. ശാസ്തമംഗലം സ്വദേശിയായ മധുസൂദനനെ പൊലീസ് പിടികൂടി. ഓഫീസിന് രാവിലെ മുതൽ പൊലീസ് സംരക്ഷണമുണ്ടായിരുന്നു. ഇതിനിടെയാണ് മദ്യപിച്ചെത്തിയാള്‍ ചാണകമെറി‍ഞ്ഞത്. ഇയാളെ ഉടൻ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

02:01 PM (IST) Oct 24

യുഡിഎഫിന് കിട്ടിയത് വൻ തിരിച്ചടിയെന്ന് വി എം സുധീരന്‍

രൂക്ഷ വിമർശനവുമായി വി.എം. സുധീരൻ. യുഡിഎഫിന് കിട്ടിയത് വൻ തിരിച്ചടി. തൊലിപ്പുറത്തെ ചികിത്സയാണെങ്കിൽ കോൺഗ്രസ് ബുദ്ധിമുട്ടിലാകും. ആരാണ് പ്രശ്നമെന്നും എന്താണ് പാളിച്ചയെന്ന് പറഞ്ഞെ മതിയാകൂ. രാഷ്ട്രീയത്തിൽ കുറുക്കുവഴികളില്ല. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക മാത്രമാണ് പരിഹാരമെന്നും സുധീരന്‍.

01:56 PM (IST) Oct 24

വട്ടിയൂർക്കാവ്, കോന്നി വിജയം വലിയ മുന്നേറ്റം, അരൂരിലെ തോല്‍വി മങ്ങലേല്‍പിച്ചു: കോടിയേരി ബാലകൃഷ്‌ണന്‍

സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലങ്ങളോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.

"അരൂരിലെ തോൽവി മങ്ങൽ ഏൽപ്പിച്ചു. തോൽവി പ്രത്യേകം പരിശോധിക്കും. വട്ടിയൂർക്കാവ്, കോന്നി വിജയം വലിയ മുന്നേറ്റവും സർക്കാരിനുള്ള അംഗീകാരവുമാണ്. പ്രതിപക്ഷത്തിന്‍റെ നശീകരണ സമീപനത്തിനുള്ള മറുപടി കൂടിയാണ് വിജയം. ആർഎസ്എസിന്‍റെ എല്ലാ പ്രതീക്ഷയും തകർന്നു. അരൂരിൽ ബിജെപി വോട്ടുകൾ ഗണ്യമായി കുറഞ്ഞു. ജാതിമതശക്തികൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് എതിരായ ജനങ്ങളുടെ പ്രതികരണം" ആണ് ഇതെന്നും കോടിയേരി പറഞ്ഞു.

01:33 PM (IST) Oct 24

കോണ്‍ഗ്രസിന് അവിശ്വസനീയ തിരിച്ചുവരവ്; ഹരിയാനയിൽ തൂക്കുസഭ

ഹരിയാനയില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ല. നേതൃത്വത്തെ പോലും ഞെട്ടിച്ച് കോൺഗ്രസ് അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സർക്കാർ രൂപീകരണത്തിൽ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനത പാർട്ടിയുടെ നിലപാട് നിർണ്ണായകമാകും. 

01:27 PM (IST) Oct 24

തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ മുന്നില്‍

തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും  അണ്ണാ ഡിഎംകെ മുന്നേറ്റം. കോൺഗ്രസിന്റെ  സിറ്റിങ്ങ് സീറ്റായ നംഗുനേരിയിൽ പതിനയ്യായിരത്തിലധികം വോട്ടിനാണ് അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി ആർ നാരായണൻ മുന്നിട്ട് നിൽക്കുന്നത്. ഡിഎംകെയുടെ സിറ്റിങ്ങ് സീറ്റായ വിക്രവാണ്ടിയിൽ നാൽപതിനായിരത്തിലധികമാണ്  അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി മുത്തമിഴ്സെൽവന്റെ ലീഡ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറെ പിന്നോക്കം പോയ മണ്ഡലങ്ങളിലാണ് ഇത്തവണ അണ്ണാ ഡിഎംകെയുടെ മുന്നേറ്റം. പുതുച്ചേരിയിലെ കാമരാജ് നഗറിൽ കോൺഗ്രസിന്റെ ജോൺകുമാർ 7170 വോട്ടുകൾക്ക് വിജയിച്ചു.

01:25 PM (IST) Oct 24

കേരളത്തില്‍ ബിജെപി തകര്‍ന്നടിഞ്ഞുവെന്ന് രമേശ് ചെന്നിത്തല

ബിജെപിക്ക് ഒരു തെരഞ്ഞെടുപ്പില്‍ പോലും കേരളത്തില്‍ ജയിക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ അരൂര്‍ പിടിച്ചെടുത്തത് വലിയ നേട്ടമാണ്. എങ്കിലും കോണ്‍ഗ്രസിന്‍റെ രണ്ട് സീറ്റുകള്‍ നഷ്ടമായ സാഹചര്യം പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ്. 

01:23 PM (IST) Oct 24

സര്‍ക്കാരിനുള്ള അംഗീകാരം, ജനവിധി അംഗീകരിക്കുന്നുവെന്ന് കോടിയേരി

ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ കാണുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജനവിധി. എല്‍ഡിഎഫ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കോടിയേരി.

01:16 PM (IST) Oct 24

മഞ്ചേശ്വരത്തെ പ്രധാന സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില

യുഡിഎഫ്    എം സി ഖമറുദ്ദീന്‍     65407
എന്‍ഡിഎ    രവീശ തന്ത്രി    57484
എല്‍ഡിഎഫ്    എം ശങ്കര്‍ റൈ    38233

01:03 PM (IST) Oct 24

എറണാകുളത്തെ പ്രധാന സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില

1UDF2T. J. VinodINC37891
2IND8Manu RoyIND34141
3NDA1C. G. RajagopalBJP13351

01:02 PM (IST) Oct 24

മഹാരാഷ്ട്രയിൽ ബിജെപി ശിവസേന സഖ്യം നിറം മങ്ങിയ ജയത്തിലേക്ക്

മഹാരാഷ്ട്രയിൽ ബിജെപി ശിവസേന സഖ്യം നിറം മങ്ങിയ ജയത്തിലേക്ക്. എൻസിപി കോൺഗ്രസ് സഖ്യം അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാൻ കഴിഞ്ഞില്ല. സഖ്യസ‍ർക്കാരിൽ അധികാരം തുല്യമായി പങ്കിടണമെന്ന് ആവശ്യപ്പെട്ട് ശിവസേന രംഗത്തെത്തി.

01:01 PM (IST) Oct 24

ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഹരിയാനയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 35 സീറ്റുകളില്‍ വീതം ലീഡ് ചെയ്യുന്നു.

12:58 PM (IST) Oct 24

കോന്നിയിലെ പ്രധാന സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില

1LDF1K.U. Jenish KumarCPI(M)54099
2UDF2P. MohanrajINC44146
3NDA3K. SurendranBJP39786

12:57 PM (IST) Oct 24

സഹതാപം പറഞ്ഞ് വോട്ടു വാങ്ങിയെന്ന് ആരിഫ്

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ സഹതാപം പറഞ്ഞ് വോട്ടു വാങ്ങിയെന്ന് എ എം ആരിഫ്. പ്രചാരണം അത്തരത്തിലായിരുന്നുവെന്നും എംപി.

12:53 PM (IST) Oct 24

ബിജെപിയുടെ വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്ന് മനു സി പുളിക്കല്‍

അരൂരില്‍ ബിജെപിയുടെ വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍. ഷാനിമോളെ അഭിനന്ദിക്കുന്നെന്നും മനു.

12:51 PM (IST) Oct 24

അരൂരില്‍ കൈപ്പത്തിയുടെ ഉയര്‍ച്ച

അരൂരില്‍ യുഡ‍ിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് അട്ടിമറി വിജയം.

12:51 PM (IST) Oct 24

ദൈവത്തോട് നന്ദി പറയുന്നുവെന്ന് ഷാനിമോള്‍

ഐകൃജനാധിപത്യ മുന്നണിയുടെ ചിട്ടയായ പ്രവര്‍ത്തനം മൂലമാണ് വിജയമെന്ന് ഷാനിമോള്‍ ഉസ്മാന്‍

12:48 PM (IST) Oct 24

വട്ടിയൂര്‍ക്കാവിലെ പ്രധാന സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില

1LDF1V. K. PrasanthCPI(M)54830
2UDF2K. MohankumarINC40365
3NDA3S. SureshBJP27453

12:47 PM (IST) Oct 24

ലീഡ് വര്‍ധിപ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍

ഇടത് കോട്ടയായ അരൂരില്‍ വിജയം ഉറപ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍.

12:45 PM (IST) Oct 24

വോട്ടെണ്ണല്‍ പൂര്‍ത്തിയ മണ്ഡലങ്ങളിലെ ഭൂരിപക്ഷം

വട്ടിയൂര്‍ക്കാവ് - വി കെ പ്രശാന്ത് - 14465

കോന്നി - കെ യു ജനീഷ് കുമാര്‍ - 9953

എറണാകുളം - ടി ജെ വിനോദ് - 3750

 

12:41 PM (IST) Oct 24

വിജയിച്ച് കയറാന്‍ ഷാനിമോള്‍ ഉസ്മാന്‍

ഇടതുകോട്ടയായ അരൂരില്‍ ലീഡ് നിലനിര്‍ത്തി ഷാനിമോള്‍ ഉസ്മാന്‍.

12:32 PM (IST) Oct 24

അരൂരില്‍ മൂന്ന് യന്ത്രങ്ങള്‍ മാറ്റിവെച്ചു

അരൂരില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൂന്ന് യന്ത്രങ്ങള്‍ മാറ്റിവെച്ചു. ഒരു യന്ത്രം കൃത്യമായി സീല്‍ ചെയ്യാത്തത് കൊണ്ടും മറ്റ് രണ്ട് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തിയത് കൊണ്ടുമാണ് യന്ത്രം മാറ്റിവെച്ചത്. 

12:30 PM (IST) Oct 24

ലീഡ് വീണ്ടും വര്‍ധിപ്പിച്ച് ഷാനി

തുറവൂര്‍ പഞ്ചായത്തിന്‍റെ ആദ്യ ഘട്ടം എണ്ണി കഴിഞ്ഞപ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് വര്‍ധിപ്പിച്ചു.

12:29 PM (IST) Oct 24

മുന്നറിയിപ്പുമായി മുസ്ലീം ലീഗ്

അനൈക്യം തിരിച്ചടിക്ക് കാരണമായെന്ന് മുസ്ലീം ലീഗ്. 

12:22 PM (IST) Oct 24

പ്രശാന്തിന്റെ വി‍ജയം രാഷ്ടീയ പ്രബുദ്ധതയുടെ തെളിവെന്ന് കടകംപള്ളി

ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണ് വട്ടിയൂർക്കാവിലെ പ്രശാന്തിന്റെ വി‍ജയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  പ്രശാന്തിനെ തോൽപ്പിക്കാൻ സമുദായ ധ്രുവീകരണത്തിന് വരെ ശ്രമം ഉണ്ടായപ്പോൾ സമുദായ ശാസനകൾ മറികടന്ന് ജനങ്ങൾ ഒറ്റക്കെട്ടായി പ്രശാന്തിനെ പിന്തുണച്ചെന്നും കടകംപള്ളി 

12:21 PM (IST) Oct 24

വാടിയ താമര

കഴിഞ്ഞ നിയമസഭ, പാർരലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ച ബിജെപിക്ക് ഉപതെര‍ഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. അഞ്ച് മണ്ഡലങ്ങളിലും നേരത്തേയുളള വോട്ടു പോലും നേടാൻ ബിജെപിക്ക് കഴിഞ്ഞില്ല.

12:19 PM (IST) Oct 24

പത്തനംതിട്ടയില്‍ ഇനി ചെങ്കൊടി മാത്രം

പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇനി ഇടതുപക്ഷ എംഎല്‍എമാര്‍. കോന്നിയില്‍ ജനീഷ് കുമാര്‍ വിജയിച്ചതോടെയാണിത്.

12:13 PM (IST) Oct 24

ഇനി അവശേഷിക്കുന്നത് തുറവൂര്‍

അരൂരില്‍ ഇനി അവശേഷിക്കുന്നത് തുറവൂര്‍ പഞ്ചായത്ത് മാത്രം. ഫലം ഫോട്ടോ ഫിനിഷിലേക്ക്. രണ്ട് റൗണ്ടുകള്‍ ആണ് ഇനി എണ്ണാനുള്ളത്.

12:11 PM (IST) Oct 24

അരൂരില്‍ ഷാനിയുടെ ലീഡ് ഇടിഞ്ഞു

അരൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 11 റൗണ്ട് എണ്ണുമ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍റെ ലീഡ് ഇടിഞ്ഞു.

12:08 PM (IST) Oct 24

സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്‍ഡിഎഫ് ദുരുപയോഗം ചെയ്തുവെന്ന് സുരേന്ദ്രന്‍

കോന്നിയില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചുവെന്നാണ് ഫലം കാണിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്‍ഡിഎഫ് ദുരുപയോഗം ചെയ്തു. കോന്നിയിലെ വോട്ടര്‍മാര്‍ ജാതിമത വ്യത്യാസമില്ലാതെ സഹകരിച്ചുവെന്ന് കെ സുരേന്ദ്രന്‍, 

12:06 PM (IST) Oct 24

കോന്നിയില്‍ ബിജെപി മൂന്നാം സ്ഥാനത്ത്

കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്

12:01 PM (IST) Oct 24

23 വര്‍ഷത്തിന് ശേഷം കോന്നിയില്‍ എല്‍‍ഡിഎഫ്

കോന്നിയില്‍ ചരിത്രം കുറിച്ച് കെ യു ജനീഷ് കുമാര്‍. 23 വര്‍ഷത്തിന് ശേഷം കോന്നിയില്‍ ചെങ്കൊടി ഉയര്‍ന്നു.

12:00 PM (IST) Oct 24

യുഡിഎഫ് കോട്ട വെട്ടി നിരത്തി ജനീഷ്

യുഡിഎഫ് കോട്ടയായ കോന്നി വെട്ടി നിരത്തി എല്‍ഡിഎഫിന്‍റെ യുവ സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍. ഭൂരിപക്ഷം 10031.

11:53 AM (IST) Oct 24

അരൂരില്‍ ലീഡ് നിലനിര്‍ത്തി ഷാനിമോള്‍

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് നിലനിര്‍ത്തുന്നു. പത്ത് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. സിപിഎം ശക്തികേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ന്നു.

11:49 AM (IST) Oct 24

വി കെ പ്രശാന്തിന്‍റെ ഭൂരിപക്ഷം ഇങ്ങനെ

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന്‍റെ ഭൂരിപക്ഷം 14,251

11:47 AM (IST) Oct 24

അരൂരില്‍ എന്‍‍ഡിഎ വോട്ടുകളില്‍ വന്‍ ഇടിവ്

അരൂരില്‍ എന്‍‍ഡിഎ വോട്ടുകളില്‍ കുത്തനെ ഇടിവ്. 

11:46 AM (IST) Oct 24

വട്ടിയൂര്‍ക്കാവില്‍ വെന്നിക്കൊടി പാറിച്ച് മേയര്‍ ബ്രോ

വട്ടിയൂര്‍ക്കാവില്‍ വിജയം കുറിച്ച് എല്‍‍‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്.

11:43 AM (IST) Oct 24

കൈവിട്ടെന്ന് പറയാനാകില്ലെന്ന് ആരിഫ്

അരൂര്‍ എല്‍ഡിഎഫ് കൈവിട്ടെന്ന് പറയാറായിട്ടില്ലെന്ന് എ എം ആരിഫ് എംപി. ബിജെപി വോട്ട് യുഡിഎഫ് മറിച്ച് കൊടുത്തുവെന്നും ആരിഫ്. 

11:40 AM (IST) Oct 24

ലീഡ് വര്‍ധിപ്പിച്ച് ഷാനിമോള്‍

അരൂരില്‍ ലീഡ് വര്‍ധിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍.