മഴയിലും ചോരാത്ത തെരഞ്ഞെടുപ്പ് ആവേശം, പരസ്യപ്രചാരണം അവസാനിച്ചു, ഇനി നിശ്ശബ്‍ദ പ്രചാരണം - Live Updates

സംസ്ഥാനത്തെ 5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് പരിസമാപ്തിയാകുകയാണ്. പ്രചാരണത്തിന്‍രെ അവസാനലാപ്പില്‍ കൊട്ടിക്കലാശം ആവേശമാക്കാനുള്ള തയ്യാറെടുപ്പിലാണ് നേതാക്കളും പ്രവര്‍ത്തകരും. പ്രമുഖ നേതാക്കളെ അണിനിരത്തിയുള്ള റോഡ്ഷോകളോട് കൂടിയാകും പ്രചാരണത്തിന്റെ കലാശക്കൊട്ട്. മഞ്ചേശ്വരം, എര്‍ണാകുളം, അരൂര്‍, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെല്ലാം മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകരുടെ നീണ്ട ഒഴുക്കാണ് പ്രകടമാകുന്നത്.

6:32 PM

കനത്ത മഴയെ അവഗണിച്ചും പ്രവര്‍ത്തകര്‍; കോന്നിയില്‍ കൊട്ടിക്കലാശം അവസാനിച്ചു

കോന്നിയില്‍ കനത്ത മഴയെ അവഗണിച്ചും കൊട്ടിക്കലാശം ആവേശക്കൊടുമുടി കയറി. മൂന്നുമുന്നണികളിലെയും പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊട്ടിക്കലാശത്തിലുണ്ടായിരുന്നു. കൊട്ടിക്കലാശത്തിനിടെ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി.

കോന്നി ടൗണിലാണ് കൊട്ടിക്കലാശം നടന്നത്. വാഹനജാഥയായാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും ഇവിടേക്കെത്തിയത്. ഒരു മണിക്കൂറിലേറെയായി ഇവിടെ ശക്തമായ മഴ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, ആന്‍റോ ആന്‍റണി എംപി തുടങ്ങിയ നേതാക്കളെല്ലാം കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.

6:22 PM

ആര്‍പ്പുവിളിച്ച് ആഘോഷമാക്കി അരൂരിലെ കൊട്ടിക്കലാശത്തിന് സമാപനം

ആര്‍പ്പുവിളികളും കരഘോഷങ്ങളുമായി അരൂരില്‍ കൊട്ടിക്കലാശം കെങ്കേമമായി സമാപിച്ചു. താളമേളങ്ങളുടെയും നാടന്‍പാട്ടുകളുയെും ഫ്ലാഷ് മോബുകളുടെയും അകമ്പടിയോടെ അവസാന വട്ട പ്രചാരണം മൂന്നുമുന്നണികളിലെയും പ്രവര്‍ത്തകര്‍ കൊഴുപ്പിച്ചു. പ്രായഭേദമന്യേ നൂറകണക്കിന് ആളുകളാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുക്കാനായി അരൂരില്‍ എത്തിയത്.

6:03 PM

സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ; ആവേശം ഒട്ടും ചോരാതെ പ്രവര്‍ത്തകര്‍, കൊട്ടിക്കലാശം അവസാനിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ കൊട്ടിക്കലാശത്തിനായി സ്ഥാനാര്‍ത്ഥികളെത്തിയത് റോഡ് ഷോയായി. ആവേശം ഒട്ടും ചോരാതെ മഴ അവഗണിച്ചും പ്രവര്‍ത്തകര്‍ പരസ്യപ്രചാരണത്തിന്‍റെ അവസാന നിമിഷം ആഘോഷമാക്കി. കൊട്ടിക്കലാശം അവസാനിക്കുമ്പോള്‍ ആരാണ് മണ്ഡലങ്ങളില്‍ ഒന്നാമതെന്ന് പറയാനാകാത്തതാണ് മണ്ഡലങ്ങളിലെ അവസ്ഥ. ഇനി മണ്ഡലങ്ങളില്‍ നിശബ്‍ദ പ്രചാരണം നടക്കും. ഒക്ടോബര്‍ 21 നാണ് വോട്ടെടുപ്പ് നടക്കുക. 

5:52 PM

പാലായിലെ ക്ഷീണം അരൂരിലൂടെ മറികടക്കുമെന്ന് എം കെ മുനീര്‍

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റിലും യുഡിഎഫ്  വിജയം നേടുമെന്ന് എം കെ മുനീർ. പാലായിലെ തോൽവിയുടെ ക്ഷീണം അരൂരിലൂടെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. 

5:42 PM

കൊട്ടിക്കലാശം അവസാന നിമിഷത്തിലേക്ക്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പ്രചാരണം അവസാന നിമിഷത്തിലേക്ക്. വാശിയേറിയ നിമിഷങ്ങളാണ് മണ്ഡലങ്ങളിലെ കൊട്ടിക്കലാശത്തില്‍ കാണാനാകുന്നത്. ആറ് മണിക്ക് പരസ്യപ്രചാരണം അവസാനിക്കും. 

5:37 PM

ഇനി 21 മിനിറ്റ് മാത്രം, കൊട്ടിക്കയറി, ആഘോഷമായി കൊട്ടിക്കലാശം - തത്സമയം കാണാം

5:29 PM

മഞ്ചേശ്വരത്തെ കൊട്ടിക്കലാശം ഉപ്പളയില്‍ അവസാന നിമിഷങ്ങളിലേക്ക്

പരസ്യപ്രചാരണം തീരാന്‍ അരമണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ മഞ്ചേശ്വരം മണ്ഡലത്തിന്‍റെ കൊട്ടിക്കലാശം ഉപ്പളയില്‍ പുരോഗമിക്കുകയാണ്. മുന്നണികള്‍ തമ്മില്‍ കൂട്ടിമുട്ടുന്നത് ഇല്ലാതാക്കാന്‍ കേന്ദ്രസേനയടക്കമുള്ളവര്‍ നടുവില്‍ മതിലുപോലെ നിന്നാണ് കൊട്ടിക്കലാശത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ത്രികോണമത്സരം നടക്കുന്ന മഞ്ചേശ്വരത്ത് യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമോ, 89 വോട്ടുകള്‍ക്ക് കൈവിട്ട മണ്ഡലം ബിജെപി സ്വന്തമാക്കുമോ, ഇടതുമുന്നണി നിര്‍ണ്ണായകമാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. 

കൊട്ടിക്കലാശം തത്സമയസംപ്രേഷണം കാണാം

5:20 PM

വട്ടിയൂര്‍ക്കാവിന്‍റെ കൊട്ടിക്കലാശം പേരൂര്‍ക്കടയില്‍

എന്‍എസ്എസ് പരസ്യനിലപാടെടുത്ത വട്ടിയൂര്‍ക്കാവില്‍ പ്രചാരണം പൊടിപൊടിക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ പേരൂര്‍ക്കട ജംഗ്ഷനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ പേരൂര്‍ക്കട ജംഗ്ഷനില്‍ അണിനിരന്നുകഴിഞ്ഞു. തൃശൂര്‍ പൂരത്തിന് സമാനമായി വാദ്യമേളങ്ങളോടെയാണ് മുന്നണികള്‍ പ്രചാരണത്തിന്‍റെ അവസാന നിമിഷം ആഘോഷിക്കുന്നത്. 

5:16 PM

മഴയിലും ആവേശം ചോരാതെ കോന്നിയിലെ കൊട്ടിക്കലാശം

ശക്തമായ മഴ തുടരുമ്പോഴും ആവേശം ഒട്ടും ചോരാതെ കോന്നിയില്‍ കൊട്ടിക്കലാശം പുരോഗമിക്കുന്നു. ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ ഇത്ര ആവേശത്തിലുള്ള കൊട്ടിക്കലാശ പരിപാടി ഇതാദ്യമായാണ്. കഴിഞ്ഞ ദിവസംവരെ തുടര്‍ന്ന അതേ ആവശം തന്നെയാണ് മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ക്ക്. മുന്നണി നിലനിര്‍ത്താന്‍ യുഡിഎഫും പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും ബിജെപിയും ശക്തമായ പോരാട്ടത്തിലാണ്. 

5:13 PM

എറണാകുളം മണ്ഡലം യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയെന്ന് ഹൈബി ഈഡ‍ന്‍

എറണാകുളം യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയാണെന്നും യുഡിഎഫ് ബഹുഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഹൈബി ഈഡന്‍ എംപി. 
രാഷ്ട്രീയ വിഷയങ്ങള്‍ ഒന്നും മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യാതെ പോയത് എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ പാപ്പരത്വമാണ്. പാലാരിവട്ടം പാലം വിഷയം ബാധിക്കില്ലെന്നും കള്ളപ്രചാരണങ്ങള്‍ വോട്ടര്‍മാര്‍ തള്ളുമെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു. 

5:07 PM

തിരുവനന്തപുരം നഗരത്തില്‍ വൻ ഗതാഗതക്കുരുക്ക്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി മുന്നണികള്‍ റാലിയായി എത്തിയതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. കവടിയാറിൽ നിന്ന്  വാഹനങ്ങൾ തിരിച്ച് വിടുന്നു.

4:46 PM

അരൂരില്‍ ബൈക്ക് റാലികളും കലാപ്രകടനങ്ങളുമായി മുന്നണികള്‍

പരസ്യപ്രചാരണം തീരാന്‍ മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ബൈക്ക് റാലികളും കലാപ്രകടനങ്ങളുമായി മുന്നണികള്‍. അരൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്ലോട്ടുകളും റാലികളുമായാണ് പരസ്യപ്രചാരണത്തിന്‍റെ അവസാന നിമിഷം ആഘോഷിക്കുന്നത്. 

4:44 PM

മഞ്ചേശ്വരത്ത് മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡ്

ഈ മാസം 21ന് നടക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ  ഉപതെരഞ്ഞെടുപ്പിന് വോട്ടെടുപ്പിൽ  മുഴുവൻ  ബൂത്തുകളിലും വോട്ടെടുപ്പ് വീഡിയോ റെക്കോർഡിങ് നടത്തുമെന്ന് ജില്ലാ കലക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. 

4:41 PM

അഞ്ച് മണ്ഡലങ്ങളിലും പ്രചാരണ ആവേശം

കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിലാണ് അഞ്ച് മണ്ഡ‍ലങ്ങളും. അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍

4:10 PM

കോന്നിയില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം

കോന്നിയില്‍ കൊട്ടിക്കലാശത്തിനിടെ നേരിയ സംഘര്‍ഷം. യുഡ‍ിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുന്നതിനായി ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിശ്ചിത സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍, അനുവദിച്ച സ്ഥലത്തെ മറികടന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ മുന്നോട്ടുപോയതോടെയാണ് പൊലീസുകാര്‍ എതിര്‍പ്പുമായി രംഗത്തു വന്നത്. 

3:36 PM

കൊട്ടിക്കലാശത്തിന് തുടക്കമിട്ട് എറണാകുളത്ത് യുഡിഎഫിന്‍റെ റോഡ് ഷോ

കൊട്ടിക്കലാശത്തിനു മുന്നോടിയായി യുഡിഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ എറണാകുളം മണ്ഡലത്തിൽ തുടങ്ങി...

6:32 PM IST:

കോന്നിയില്‍ കനത്ത മഴയെ അവഗണിച്ചും കൊട്ടിക്കലാശം ആവേശക്കൊടുമുടി കയറി. മൂന്നുമുന്നണികളിലെയും പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊട്ടിക്കലാശത്തിലുണ്ടായിരുന്നു. കൊട്ടിക്കലാശത്തിനിടെ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി.

കോന്നി ടൗണിലാണ് കൊട്ടിക്കലാശം നടന്നത്. വാഹനജാഥയായാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും ഇവിടേക്കെത്തിയത്. ഒരു മണിക്കൂറിലേറെയായി ഇവിടെ ശക്തമായ മഴ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, ആന്‍റോ ആന്‍റണി എംപി തുടങ്ങിയ നേതാക്കളെല്ലാം കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.

6:22 PM IST:

ആര്‍പ്പുവിളികളും കരഘോഷങ്ങളുമായി അരൂരില്‍ കൊട്ടിക്കലാശം കെങ്കേമമായി സമാപിച്ചു. താളമേളങ്ങളുടെയും നാടന്‍പാട്ടുകളുയെും ഫ്ലാഷ് മോബുകളുടെയും അകമ്പടിയോടെ അവസാന വട്ട പ്രചാരണം മൂന്നുമുന്നണികളിലെയും പ്രവര്‍ത്തകര്‍ കൊഴുപ്പിച്ചു. പ്രായഭേദമന്യേ നൂറകണക്കിന് ആളുകളാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുക്കാനായി അരൂരില്‍ എത്തിയത്.

6:05 PM IST:

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ കൊട്ടിക്കലാശത്തിനായി സ്ഥാനാര്‍ത്ഥികളെത്തിയത് റോഡ് ഷോയായി. ആവേശം ഒട്ടും ചോരാതെ മഴ അവഗണിച്ചും പ്രവര്‍ത്തകര്‍ പരസ്യപ്രചാരണത്തിന്‍റെ അവസാന നിമിഷം ആഘോഷമാക്കി. കൊട്ടിക്കലാശം അവസാനിക്കുമ്പോള്‍ ആരാണ് മണ്ഡലങ്ങളില്‍ ഒന്നാമതെന്ന് പറയാനാകാത്തതാണ് മണ്ഡലങ്ങളിലെ അവസ്ഥ. ഇനി മണ്ഡലങ്ങളില്‍ നിശബ്‍ദ പ്രചാരണം നടക്കും. ഒക്ടോബര്‍ 21 നാണ് വോട്ടെടുപ്പ് നടക്കുക. 

5:52 PM IST:

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റിലും യുഡിഎഫ്  വിജയം നേടുമെന്ന് എം കെ മുനീർ. പാലായിലെ തോൽവിയുടെ ക്ഷീണം അരൂരിലൂടെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. 

5:42 PM IST:

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പ്രചാരണം അവസാന നിമിഷത്തിലേക്ക്. വാശിയേറിയ നിമിഷങ്ങളാണ് മണ്ഡലങ്ങളിലെ കൊട്ടിക്കലാശത്തില്‍ കാണാനാകുന്നത്. ആറ് മണിക്ക് പരസ്യപ്രചാരണം അവസാനിക്കും. 

5:33 PM IST:

പരസ്യപ്രചാരണം തീരാന്‍ അരമണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ മഞ്ചേശ്വരം മണ്ഡലത്തിന്‍റെ കൊട്ടിക്കലാശം ഉപ്പളയില്‍ പുരോഗമിക്കുകയാണ്. മുന്നണികള്‍ തമ്മില്‍ കൂട്ടിമുട്ടുന്നത് ഇല്ലാതാക്കാന്‍ കേന്ദ്രസേനയടക്കമുള്ളവര്‍ നടുവില്‍ മതിലുപോലെ നിന്നാണ് കൊട്ടിക്കലാശത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ത്രികോണമത്സരം നടക്കുന്ന മഞ്ചേശ്വരത്ത് യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമോ, 89 വോട്ടുകള്‍ക്ക് കൈവിട്ട മണ്ഡലം ബിജെപി സ്വന്തമാക്കുമോ, ഇടതുമുന്നണി നിര്‍ണ്ണായകമാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. 

കൊട്ടിക്കലാശം തത്സമയസംപ്രേഷണം കാണാം

5:23 PM IST:

എന്‍എസ്എസ് പരസ്യനിലപാടെടുത്ത വട്ടിയൂര്‍ക്കാവില്‍ പ്രചാരണം പൊടിപൊടിക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ പേരൂര്‍ക്കട ജംഗ്ഷനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ പേരൂര്‍ക്കട ജംഗ്ഷനില്‍ അണിനിരന്നുകഴിഞ്ഞു. തൃശൂര്‍ പൂരത്തിന് സമാനമായി വാദ്യമേളങ്ങളോടെയാണ് മുന്നണികള്‍ പ്രചാരണത്തിന്‍റെ അവസാന നിമിഷം ആഘോഷിക്കുന്നത്. 

5:16 PM IST:

ശക്തമായ മഴ തുടരുമ്പോഴും ആവേശം ഒട്ടും ചോരാതെ കോന്നിയില്‍ കൊട്ടിക്കലാശം പുരോഗമിക്കുന്നു. ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ ഇത്ര ആവേശത്തിലുള്ള കൊട്ടിക്കലാശ പരിപാടി ഇതാദ്യമായാണ്. കഴിഞ്ഞ ദിവസംവരെ തുടര്‍ന്ന അതേ ആവശം തന്നെയാണ് മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ക്ക്. മുന്നണി നിലനിര്‍ത്താന്‍ യുഡിഎഫും പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും ബിജെപിയും ശക്തമായ പോരാട്ടത്തിലാണ്. 

5:13 PM IST:

എറണാകുളം യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയാണെന്നും യുഡിഎഫ് ബഹുഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഹൈബി ഈഡന്‍ എംപി. 
രാഷ്ട്രീയ വിഷയങ്ങള്‍ ഒന്നും മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യാതെ പോയത് എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ പാപ്പരത്വമാണ്. പാലാരിവട്ടം പാലം വിഷയം ബാധിക്കില്ലെന്നും കള്ളപ്രചാരണങ്ങള്‍ വോട്ടര്‍മാര്‍ തള്ളുമെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു. 

5:07 PM IST:

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി മുന്നണികള്‍ റാലിയായി എത്തിയതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. കവടിയാറിൽ നിന്ന്  വാഹനങ്ങൾ തിരിച്ച് വിടുന്നു.

4:54 PM IST:

പരസ്യപ്രചാരണം തീരാന്‍ മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ബൈക്ക് റാലികളും കലാപ്രകടനങ്ങളുമായി മുന്നണികള്‍. അരൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്ലോട്ടുകളും റാലികളുമായാണ് പരസ്യപ്രചാരണത്തിന്‍റെ അവസാന നിമിഷം ആഘോഷിക്കുന്നത്. 

5:09 PM IST:

ഈ മാസം 21ന് നടക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ  ഉപതെരഞ്ഞെടുപ്പിന് വോട്ടെടുപ്പിൽ  മുഴുവൻ  ബൂത്തുകളിലും വോട്ടെടുപ്പ് വീഡിയോ റെക്കോർഡിങ് നടത്തുമെന്ന് ജില്ലാ കലക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. 

4:42 PM IST:

കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിലാണ് അഞ്ച് മണ്ഡ‍ലങ്ങളും. അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍

5:04 PM IST:

കോന്നിയില്‍ കൊട്ടിക്കലാശത്തിനിടെ നേരിയ സംഘര്‍ഷം. യുഡ‍ിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുന്നതിനായി ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിശ്ചിത സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍, അനുവദിച്ച സ്ഥലത്തെ മറികടന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ മുന്നോട്ടുപോയതോടെയാണ് പൊലീസുകാര്‍ എതിര്‍പ്പുമായി രംഗത്തു വന്നത്. 

4:36 PM IST: