'ബിജെപിയെ എതിര്‍ക്കാനായില്ലെങ്കില്‍ അതിനെ ആസ്വദിച്ചോണം'; കോണ്‍ഗ്രസിനെ ട്രോളി എംഎം മണി

Published : Oct 24, 2019, 07:12 PM ISTUpdated : Oct 24, 2019, 07:50 PM IST
'ബിജെപിയെ എതിര്‍ക്കാനായില്ലെങ്കില്‍ അതിനെ ആസ്വദിച്ചോണം'; കോണ്‍ഗ്രസിനെ ട്രോളി എംഎം മണി

Synopsis

ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ അന്ന ഈഡന്‍റെ 'വിധി ബലാത്സംഗം പോലെയാണെന്നും എതിര്‍ക്കാനായില്ലെങ്കില്‍ അതിനെ ആസ്വദിച്ചോണമെന്നുമുള്ള വിവാദ കുറിപ്പ് ഉപയോഗിച്ചാണ് മണിയുടെ വിമര്‍ശനം

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനേല്‍ക്കുന്ന തുടര്‍ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ പരിഹാസവുമായി മന്ത്രി എം എം മണി രംഗത്ത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യത്തിന് മുന്നില്‍ വലിയ പരാജയമാണ് കോണ്‍ഗ്രസ് വീണ്ടും ഏറ്റുവാങ്ങിയത്. ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ ആസ്വദിച്ചോണം എന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പറയുന്നതായിട്ടുള്ള കുറിപ്പിലൂടെയാണ് മണിയുടെ പരിഹാസം.

ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ അന്ന ഈഡന്‍റെ 'വിധി ബലാത്സംഗം പോലെയാണെന്നും എതിര്‍ക്കാനായില്ലെങ്കില്‍ അതിനെ ആസ്വദിച്ചോണമെന്നുമുള്ള വിവാദ കുറിപ്പ് സമയോചിതമായി എടുത്ത് ഉപയോഗിച്ചാണ് മണിയുടെ വിമര്‍ശനം. പരാമര്‍ശനത്തില്‍ പിന്നീട് അന്ന മാപ്പ് പറഞ്ഞിരുന്നു.

 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്