ഇടതു പക്ഷചായ്‌വ് ഉള്ള പുസ്തകങ്ങൾക്കായി ലൈബ്രറിയിലെത്തുന്ന നേതാവ്; മോഹന്‍കുമാറിനെ കുറിച്ച് സ്റ്റേറ്റ് ലൈബ്രേറിയന് പറയാനുള്ളത്

By Web TeamFirst Published Oct 25, 2019, 3:28 PM IST
Highlights

സോഷ്യൽ മീഡിയ കാലത്ത് പി ആർ ഓ പണി നടത്താത് മോഹന്‍കുമാറിന് തിരിച്ചടിയായി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വി കെ പ്രശാന്തിന്‍റെ തേരോട്ടത്തിന് മുന്നില്‍ കിതച്ചുപോയ കെ മോഹന്‍കുമാര്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാലും മോഹന്‍കുമാറിന്‍റെ മുഖത്ത് സ്വതവേയുള്ള ശാന്തതയ്ക്ക് ഒരു കുറവുമുണ്ടാകില്ല. പ്രചാരണ രംഗത്ത് ഒരു വിവാദം പോലുമുണ്ടാക്കാതെ എതിരാളികളെ കടന്നാക്രമിക്കാതെയുള്ളതായിരുന്നു മോഹന്‍കുമാറിന്‍റെ ശൈലി. ജീവിതത്തിലും അദ്ദേഹം ആ മിതത്വം പുലര്‍ത്തുന്നുണ്ട്. പുസ്തക വായന ഇഷ്ടപ്പെടുന്ന ഒരു കോണ്‍ഗ്രസ് നേതാവ് കൂടിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കേരള സെന്‍ട്രല്‍ ലൈബ്രറിയിലെ സ്റ്റേറ്റ് ലൈബ്രേറിയന്‍ പി കെ ശോഭന തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നു.

സെന്‍ട്രല്‍ ലൈബ്രറിയില്‍ പുസ്തകം ഇഷ്യൂ ചെയ്യുന്ന നീണ്ട ക്യുവിലാണ് അദ്ദേഹത്തെ കാണാറുള്ളതെന്ന് വ്യക്തമാക്കിയുള്ള  ശോഭന, ഫേസ്ബുക്കിലൂടെ അനുഭവങ്ങളും പങ്കുവച്ചു. ഒരിക്കൽ പോലും ഒരു പ്രിവിലേജും ആവശ്യപ്പെടാറില്ലാത്ത നേതാവായ മോഹന്‍കുമാര്‍ ലാറ്റിൻ അമേരിക്കൻ നോവലുകളും ഇടതു പക്ഷചായ്‌വ് ഉള്ള ബൗദ്ധിക പുസ്തകങ്ങളുമാണ് തേടിയെത്തുന്നതെന്നും കുറിച്ചു. അദ്ദേഹത്തിന്റെ അതേ തലത്തിലുള്ള ഒരു ഇടതു നേതാക്കളെയും സ്റ്റേറ്റ് ലൈബ്രറിയില്‍ കണാറില്ലെന്ന് സൂചിപ്പിച്ച അവര്‍, സോഷ്യൽ മീഡിയ കാലത്ത് പി ആർ ഓ പണി നടത്താത് മോഹന്‍കുമാറിന് തിരിച്ചടിയായെന്നും ചൂണ്ടികാണിക്കുന്നു.

പി കെ ശോഭനയുടെ കുറിപ്പ്

എന്തൊരു നല്ല സ്വഭാവം ... കെ മോഹൻകുമാർ കോൺഗ്രസിലെ അതിശയിപ്പിക്കുന്ന വ്യക്തി പ്രഭാവമുള്ള നേതാവാണ്. അദ്ദേഹം പക്ഷെ , ഈ സോഷ്യൽ മീഡിയ കാലത്ത് പി ആർ ഓ പണി നടത്താത് വലിയ അഭാവമാണ്. ഞങ്ങളുടെ ലൈബ്രറിയിൽ പുസ്തകം ഇഷ്യൂ ചെയ്യുന്ന നീണ്ട ക്യുവിലാണ് അദ്ദേഹത്തിനെ ഞാൻ കാണാറുള്ളത്. മറ്റൊരു ക്യു  പിഴ ഒടുക്കാനുള്ളതിലും ആണ്. ഒരിക്കൽ പോലും ഒരു പ്രിവിലേജും അദ്ദേഹം ആവശ്യപ്പെടാറേ ഇല്ല. ഞാൻ അടുത്ത് ചെന്ന് പറഞ്ഞാൽ പോലും നിരസിക്കുകയേ ഉള്ളു. കൗതുകം കൊണ്ട് അദ്ദേഹം വായിക്കുന്ന പുസ്തകങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഒരു കോൺഗ്രസ് നേതാവിന്റെ വായനയിൽ ഒട്ടും മതിപ്പില്ലാത്ത ആളുകൾക്ക് അപ്രതീക്ഷിതമായതാണവ. ലാറ്റിൻ അമേരിക്കൻ നോവലുകളും മറ്റും ഇടതു പക്ഷചായ്‌വ് ഉള്ള ബൗദ്ധിക പുസ്തകങ്ങൾ മാത്രം. പക്ഷെ, അദ്ദേഹത്തിന്റെ അതേ തലത്തിലുള്ള ഒരു ഇടതു നേതാക്കളെയും ഇവിടെ കാണാറില്ല എന്നും സൂചിപ്പിക്കുന്നു.

 

click me!