Latest Videos

ബിജെപിയുടെ പ്രകടനം അതിദയനീയം, കാലിടറിയത് എവിടെ? സംസ്ഥാന നേതൃത്വം പൊല്ലാപ്പിൽ

By Web TeamFirst Published Oct 24, 2019, 4:13 PM IST
Highlights

അഞ്ച് മണ്ഡലങ്ങളിലും നേരത്തേ കിട്ടിയ വോട്ട് പോലും കിട്ടാത്ത ബിജെപി ആകെ ദയനീയാവസ്ഥയിലാണ്. എവിടെയൊക്കെയാണ് ബിജെപിക്ക് കാലിടറിയത്? എത്ര വോട്ട് ഇടിഞ്ഞു? സചിത്ര വിവരണം കാണാം.

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ, പാർലമെന്‍റ്  തെരഞ്ഞെടുപ്പുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ച ബിജെപിക്ക് ഉപതെര‍ഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. അഞ്ച് മണ്ഡലങ്ങളിലും നേരത്തേയുളള വോട്ടു പോലും നേടാൻ ബിജെപിക്ക് കഴിഞ്ഞില്ല.

ശബരിമല മോഹമലയാകുമെന്ന് കരുതിയവർക്ക് ഇനി നഷ്ടമല കയറാം. പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ച സീറ്റുകളിൽ പിന്നിലായി. ത്രികോണ മത്സരമെന്ന് പ്രതീതിയുണ്ടാക്കിയ ഇടങ്ങളിൽ തകർന്നടിഞ്ഞു. അ‍ഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ ഫലം വരുമ്പോൾ ബിജെപിക്ക് നഷ്ടക്കണക്കുകൾ മാത്രം. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയല്ല ഇത്!

എന്തായിരിക്കാം ഇതിനുള്ള കാരണം? 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വരെയുള്ള കണക്കുകൾ ഒന്ന് പരിശോധിച്ച് വരണം അതിനുള്ള മറുപടി കിട്ടാൻ.

 

വെറും ഒന്നേമുക്കാൽ ശതമാനത്തിൽ നിന്ന് പന്ത്രണ്ടേമുക്കാൽ ശതമാനത്തിലേക്ക് വളരാനേ കേരളത്തിൽ ബിജെപിക്ക് കഴിഞ്ഞിട്ടുള്ളൂ. മുപ്പത്തഞ്ച് വർഷത്തിൽ വെറും പതിനൊന്ന് ശതമാനത്തിന്‍റെ വർധന. 2014-ലാണ് ബിജെപി കേരളത്തിൽ ആദ്യം രണ്ടക്കം തൊടുന്നത്. അത് രണ്ട് ശതമാനം കൂട്ടാൻ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കഴിഞ്ഞു. മുപ്പത്തഞ്ച് വർഷത്തെ വളർച്ചാ നിരക്ക് വച്ചു നോക്കുമ്പോൾ, രണ്ട് ശതമാനത്തിന്‍റെ വ‌ർധന രണ്ട് തെരഞ്ഞെടുപ്പിനിടയിൽ കൂട്ടിയത്, ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ വർധനയാണ്. ശബരിമല പ്രശ്നം രാഷ്ട്രീയമായി നേട്ടമാക്കാൻ ബിജെപിക്കായില്ല എന്നതാണ് വാസ്തവം. അത് വോട്ടാക്കാൻ കഴിവുള്ള നേതാക്കൾ ബിജെപിക്കുണ്ടായില്ല. അതിന് പ്രാപ്തിയുള്ള നേതാക്കൾ കേരളത്തിൽ ബിജെപിക്കുണ്ടായിരുന്നെങ്കിൽ, ചിലപ്പോൾ ചിത്രം മാറിയേനെ എന്ന് വിലയിരുത്തുന്നവരുമുണ്ട്. 

ഇനി ഓരോ മണ്ഡലത്തിലെയും വോട്ട് വിഹിതം പരിശോധിച്ച് വരാം:

 

<div style="visibility: hidden" overflow tabindex=0 role=button aria-label="Loading..." placeholder>Loading...</div>

click me!