വട്ടിയൂ‍ർക്കാവിൽ ലീഡ് രണ്ടായിരം കടത്തി വികെ പ്രശാന്ത്

Published : Oct 24, 2019, 09:43 AM ISTUpdated : Oct 24, 2019, 09:48 AM IST
വട്ടിയൂ‍ർക്കാവിൽ ലീഡ് രണ്ടായിരം കടത്തി വികെ പ്രശാന്ത്

Synopsis

വട്ടിയൂ‍ർക്കാവിൽ വൻ മുന്നേറ്റമാണ് ഇടതുമുന്നണി സ്ഥാനാ‍ർത്ഥി വികെ പ്രശാന്ത് നടത്തുന്നത് ആദ്യ റൗണ്ടിൽ 638 വോട്ടിന്റെ ലീഡായിരുന്നു വികെ പ്രശാന്ത് നേടിയത്

തിരുവനന്തപുരം: വട്ടിയൂ‍ർക്കാവിൽ ഇടതുമുന്നണി സ്ഥാനാ‍ർത്ഥി യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും വിള്ളലുകൾ വീഴ്ത്തി മുന്നേറുകയാണ്. വട്ടിയൂർക്കാവിലെ രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ വികെ പ്രശാന്തിന് 1080 ആയിരുന്നു ലീഡ്. മൂന്നാം റൗണ്ട് പൂ‍ത്തിയായപ്പോൾ അത് 2780 ആയി മാറി. ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ ലീഡ് 2658 ആയി വ‍ധിച്ചിട്ടുണ്ട്.

പോസ്റ്റൽ വോട്ടിൽ വി.കെ. പ്രശാന്ത് - 35 കെ. മോഹൻകുമാർ - 17 എസ്. സുരേഷ് - 2 എന്നിങ്ങനെയായിരുന്നു. പിന്നീട് ആദ്യ റൗണ്ട് ഫലം പുറത്തുവന്നപ്പോൾ വികെ പ്രശാന്ത് 638 വോട്ടിന്റെ ലീഡ് നേടി. പിന്നീട് അതിശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ആദ്യ റൗണ്ടിൽ കിടങ്ങൂ‍ർ അടക്കമുള്ള മേഖലകളിൽ മികച്ച ലീഡ് നേടാനാവുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ കേന്ദ്രങ്ങളിലാണ് വികെ പ്രശാന്ത് മുന്നിലെത്തിയത്. ആദ്യ റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് വട്ടിയൂ‍ർക്കാവ്. പോസ്റ്റൽ വോട്ടുകളും ഇമെയിലായി ലഭിച്ച വോട്ടുകളുമാണ് ആദ്യമെണ്ണിയത്. ഇന്നലെ വരെ 55 തപാൽ വോട്ടുകളും 68 ഇ.ടി.പി.ബി(ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ്) ലഭിച്ചിരുന്നു.

 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്