കോടിയേരിയുടെ 'മുന്നോക്ക സംവരണ വാഗ്ദാനം' നടപ്പിലാകില്ല; എസ്എന്‍ഡിപി പിന്തുണയെക്കുറിച്ചും നിലപാട് പ്രഖ്യാപിച്ച് വെള്ളാപ്പളളി

Published : Oct 13, 2019, 08:39 PM IST
കോടിയേരിയുടെ 'മുന്നോക്ക സംവരണ വാഗ്ദാനം' നടപ്പിലാകില്ല; എസ്എന്‍ഡിപി പിന്തുണയെക്കുറിച്ചും നിലപാട് പ്രഖ്യാപിച്ച് വെള്ളാപ്പളളി

Synopsis

രാഷ്ട്രീയമായ അഭിപ്രായങ്ങൾ പറയുന്നത് പിന്തുണയായി കരുതേണ്ടതില്ല. പാലായിൽ എൽഡിഎഫിന് പിന്തുണ നൽകിയത് പ്രത്യേക സാഹചര്യത്തിലാണെന്നും വെള്ളാപ്പള്ളി

പത്തനാപുരം: മുന്നോക്കവിഭാഗത്തിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍റെ വാഗ്ദാനം തള്ളി വെളളാപ്പളളി നടേശന്‍. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്ന വാഗ്ദാനമെന്നതിനപ്പുറം, ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ ഒരു നിലപാടും എസ്എന്‍ഡിപി യോഗത്തിനില്ല. എല്ലാ മുന്നണികളോടും  ഒരേ നിലപാട് സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പത്തനാപുരത്ത് പറഞ്ഞു. രാഷ്ട്രീയമായ അഭിപ്രായങ്ങൾ പറയുന്നത് പിന്തുണയായി കരുതേണ്ടതില്ല. പാലായിൽ എൽഡിഎഫിന് പിന്തുണ നൽകിയത് പ്രത്യേക സാഹചര്യത്തിലാണ്. എന്നാൽ ഇപ്പോൾ ആരെയും പിന്തുണയ്ക്കുന്നില്ലന്നും വെളളാപ്പളളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ തീപാറുന്ന  ത്രികോണ മത്സരമാണ് എല്ലായിടത്തുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്