ആരാകും ഭാ​ഗ്യശാലി? അക്ഷയ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റിന്

Web Desk   | Asianet News
Published : Nov 04, 2020, 08:36 PM ISTUpdated : Nov 04, 2020, 08:51 PM IST
ആരാകും ഭാ​ഗ്യശാലി? അക്ഷയ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റിന്

Synopsis

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-470 ലോട്ടറിയുടെ ഒന്നാം സമ്മാനം നെയ്യാറ്റിൻകര വിറ്റ ടിക്കറ്റിന്. AY 267576 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം ലഭിച്ചത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ കരുനാ​ഗപള്ളിയിൽ വിറ്റ ടിക്കറ്റിനും ലഭിച്ചു. AT 836427 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. 

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആയിരുന്നു നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

ഫലം അറിയാം: അക്ഷയ എകെ- 470 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

PREV
click me!

Recommended Stories

ധനലക്ഷ്മി ലോട്ടറി എടുത്തിട്ടുണ്ടോ ? ഇന്ന് ഭാ​ഗ്യം തുണച്ച ലക്കി നമ്പറുകൾ ഏതെന്ന് അറിയാം
ഭാഗ്യതാര ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതിയോ ലക്ഷാധിപതികളോ നിങ്ങളാകാം, അറിയാം ഫലം