Kerala Lottery Result : Fifty Fifty FF 25 : 1 കോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Nov 23, 2022, 08:37 AM ISTUpdated : Nov 23, 2022, 01:59 PM IST
Kerala Lottery Result : Fifty Fifty FF 25 : 1 കോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ഇനി മുതൽ അക്ഷയ ഞായറാഴ്ചയും ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ബുധനാഴ്ചകളിലുമാകും നറുക്കെടുക്കുക. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. അടുത്തിടെ അക്ഷയ , ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് ദിവസങ്ങള്‍ മാറ്റിയിരുന്നു. ഇനി മുതൽ അക്ഷയ ഞായറാഴ്ചയും ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ബുധനാഴ്ചകളിലുമാകും നറുക്കെടുക്കുക. 

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഫിഫ്റ്റി ഫിഫ്റ്റിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. 

കഴിഞ്ഞ ദിവസം നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SV 177198 എന്ന നമ്പറിനാണ് ലഭിച്ചത്. തൃശ്ശൂരിൽ ആണ് ഈ ടിക്കറ്റ് വിറ്റത്. മിഥുൻ കെ കെ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം SW 142384 എന്ന ടിക്കറ്റിനും ലഭിച്ചു. ഈ ടിക്കറ്റ് ​ വിറ്റത് ​കണ്ണൂര് ആണ്. മനോജ് ടി എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.

Kerala Lottery Result: സ്ത്രീ ശക്തി SS- 340 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും വിജയികൾക്ക് തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം.വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. 

PREV
Read more Articles on
click me!

Recommended Stories

Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം
Samrudhi SM 32 lottery result: ഡിസംബറിലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അറിയാം സമൃദ്ധി SM 32 ലോട്ടറി ഫലം