ഇത്തവണത്തെ സമ്മർ ബംപർ ഒന്നാം സമ്മാനം 10 കോടി രൂപ പരപ്പനങ്ങാടി സ്വദേശിക്ക്!

Published : Mar 30, 2026, 04:43 PM ISTUpdated : Mar 30, 2026, 05:57 PM IST
summer bumper

Synopsis

ജോലിക്ക് പോകുന്നതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ടിക്കറ്റ് എടുത്തത്.

മലപ്പുറം: ഇത്തവണത്തെ സമ്മർ ബമ്പർ ലോട്ടറിയടിച്ചത് പരപ്പനങ്ങാടി നെടുവ സ്വദേശി എൻ വി പത്മനാഭന്. 10 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് പത്മനാഭന് ലഭിച്ചിരിക്കുന്ന ത്. പരപ്പനങ്ങാടി എസ്‌ബിഐയിലെത്തി പത്മനാഭൻ ടിക്കറ്റ് കൈമാറി. ഇന്നലെ രാവിലെയാണ് താനെടുത്ത ടിക്കറ്റിന് സമ്മാനമുണ്ടെന്ന് അറിഞ്ഞതെന്ന് പത്മനാഭൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ 26 ന് കോയമ്പത്തൂര്‍ പോയി തിരികെ വരുന്നവഴി പാലക്കാട് ഇറങ്ങി. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെ തൊട്ടടുത്തൊരു കട കണ്ടു. അവിടെ നിന്നാണ് ടിക്കറ്റ് എടുത്തതെന്നും ഇന്നലെ രാവിലെയാണ് സമ്മാനമുണ്ടെന്ന് അറിഞ്ഞതെന്നും പത്മനാഭന്‍റെ വാക്കുകള്‍.

41,73,410 ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു. സമ്മര്‍ ബമ്പറിന്‍റെ ടിക്കറ്റ് വിൽപ്പനയിൽ റെക്കോര്‍ഡാണിത്. കഴിഞ്ഞ വര്‍ഷം 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. എന്നാൽ, ഇത്തവണ കൂടുതൽ ടിക്കറ്റുകള്‍ അച്ചടിക്കുകയായിരുന്നു. ഒരു കോടിയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.

10 കോടിയിൽ എത്ര?

പത്ത് കോടിയിൽ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. നികുതി കഴിഞ്ഞുള്ള തുകയാണിത്. എന്നാൽ ഈ തുകയും ഭാ​ഗ്യശാലിക്ക് സ്വന്തമാകില്ല. കേന്ദ്ര സർക്കാരിന്റെ ആദായനികുതി സർ ചാർജ്, ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് തുടങ്ങിയവ കഴിഞ്ഞുള്ള 6 കോടി 30 ലക്ഷം രൂപയാകും ഭാ​ഗ്യശാലിക്ക് ലഭിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

ഒരുകോടി BD 574710 എന്ന നമ്പറിന്; ലക്ഷാധിപതികൾ ആരെല്ലാം ? അറിയാം ഭാ​ഗ്യതാര BT 47 ലോട്ടറി ഫലം
10 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാ​ഗ്യശാലിക്ക് ലഭിക്കുക 6 കോടിയോ? കാരണമെന്ത് ?