ഭാ​ഗ്യാന്വേഷികളേ..ഇനി ദിവസേന കോടിപതികൾ ! പുതുമയുമായി സംസ്ഥാന ഭാഗ്യക്കുറി, വ്യത്യാസങ്ങളേറെ

Published : May 03, 2025, 03:59 PM IST
ഭാ​ഗ്യാന്വേഷികളേ..ഇനി ദിവസേന കോടിപതികൾ ! പുതുമയുമായി സംസ്ഥാന ഭാഗ്യക്കുറി, വ്യത്യാസങ്ങളേറെ

Synopsis

50 രൂപ വിലയുള്ള ഭാഗ്യക്കുറി ടിക്കറ്റുകൾ ദിവസേന ഉച്ചതിരിഞ്ഞ് മൂന്നു മണിയ്ക്കാണ് നറുക്കെടുക്കുന്നത്.

തിരുവനന്തപുരം: സമ്മാനഘടനയിൽ ഏറെ പുതുമകളുമായി കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ്. ഇനി മുതൽ ദിവസേന നറുക്കെടുന്ന എല്ലാ ഭാ​ഗ്യക്കുറികളുടെയും ഒന്നാം സമ്മാനം ഒരു കോടി രൂപയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു കോടി മുതൽ 50 രൂപ വരെ സമ്മാനഘടന ഉള്ളതുകൊണ്ട് തന്നെ ഭാ​ഗ്യാന്വേഷികൾക്കിടയിൽ വൻ വരവേൽപ്പും ലഭിച്ചു കഴിഞ്ഞു.  

ഏതാനും ഭാ​ഗ്യക്കുറികൾ പുതുതായും ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന 
ലോട്ടറിയുടെ പേര് സമൃദ്ധി എന്നാണ്. ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. നേരത്തെ അക്ഷയ ആയിരുന്നു ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്നത്.

തിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്നത് ഭാഗ്യതാരയാണ്. 75 ലക്ഷം, ഒരു ലക്ഷം (12പരമ്പരകൾക്കും) എന്നിങ്ങനെയാണ് യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിക്കുക. ചൊവ്വാഴ്ചകളിലെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്.

രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ നൽകുന്ന ധനലക്ഷ്മി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച്ചകളിലാണ് നടക്കുക. ഇതിൽ മൂന്നാം സമ്മാനമായി വിജയിക്ക് ലഭിയ്ക്കുക 20 ലക്ഷം രൂപയാണ്. ഇതിന് മുൻപ് ഫിഫ്റ്റി ഫിഫ്റ്റി ആയിരുന്നു ബുധനാഴ്ചകളിൽ നറുക്കെടുത്തിരുന്നത്. 

വ്യാഴാഴ്ചകളിൽ ഭാഗ്യം പരീക്ഷിക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ രണ്ടും മൂന്നും സമ്മാനങ്ങൾ 50 ലക്ഷം, അഞ്ചു ലക്ഷം (12 പരമ്പരകൾക്കും ) എന്നിങ്ങനെയാണ്. സുവർണ്ണ കേരളം ഭാഗ്യക്കുറിയാകട്ടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപയും നൽകുന്നു. വെള്ളിയാഴ്ചകളിലാണ് സുവർണ കേരളം ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുക. നിർമൽ ലോട്ടറിയ്ക്ക് പകരമാണിത്. 

ശനിയാഴ്ചകളിലെ കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം രൂപയുമാണ്. ഒരു കോടിയിൽ തുടങ്ങി 50 രൂപവരെയുള്ള പുതുമയുള്ള സമ്മാന ഘടനയുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് മികച്ച പ്രതികരണമാണ് ഗുണഭോക്താക്കളിൽ നിന്നു ലഭിയ്ക്കുന്നത്. 50 രൂപ വിലയുള്ള ഭാഗ്യക്കുറി ടിക്കറ്റുകൾ ദിവസേന ഉച്ചതിരിഞ്ഞ് മൂന്നു മണിയ്ക്കാണ് നറുക്കെടുക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ മുഖവിലയിൽ വ്യത്യാസം വരുത്തി വിൽപ്പന നടത്തുന്നതും ഓൺലൈൻ, സോഷ്യൽ മീഡിയ എന്നിവ വഴി ടിക്കറ്റ് വിൽപ്പന നടത്തുന്നതും നിയമവിരുദ്ധമാണ് എന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം
Samrudhi SM 32 lottery result: ഡിസംബറിലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അറിയാം സമൃദ്ധി SM 32 ലോട്ടറി ഫലം