25 കോടിയുടെ തിരുവോണം ബമ്പർ അടിച്ച ഭാഗ്യവാൻ നെട്ടൂരിലെ താമസക്കാരനെന്ന് സൂചന; അജ്ഞാതനായി തുടരുന്നു

Published : Oct 05, 2025, 07:12 AM IST
Thiruvonam Bumper first prize

Synopsis

തിരുവോണം ബമ്പർ ലോട്ടറി ഫലം പുറത്തുവന്ന് ഒരു രാത്രി പിന്നിടുമ്പോഴും വിജയി ആരെന്ന് വ്യക്തമായിട്ടില്ല. 25 കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ജേതാവ് ഇതുവരെയും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. നെട്ടൂരിൽ താമസിക്കുന്ന ആരോ ആണ് ജേതാവെന്നാണ് സൂചന

കൊച്ചി: ഇന്നലെ നറുക്കെടുത്ത തിരുവോണം ബമ്പർ ലോട്ടറിയിലെ ഒന്നാം സമ്മാനമായ 25 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യവാന്‍ നെട്ടൂർ സ്വദേശിയെന്ന് സൂചന. സമ്മാനാർഹമായ ടിക്കറ്റിൻ്റെ ഉടമ, കടയുടമ ലതീഷിൻ്റെ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്ന് ലതീഷ് തന്നെ പറയുന്നു. മറ്റ് സൂചനകളോ, പേരോ അറിയില്ലെന്നും ടിക്കറ്റ് താൻ നേരിട്ട് കണ്ടിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. എറണാകുളം നെട്ടൂരിലെ ലോട്ടറി ഏജന്‍റായ ലതീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു. എന്നാല്‍ സമ്മാനം നേടിയയാള്‍ ആരെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.  നറുക്കെടുപ്പിന് തലേന്ന് വിറ്റ ഈ ടിക്കറ്റ് ആരാണ് എടുത്തതെന്ന് കൃത്യമായി പറയാന്‍ ലതീഷിനും സാധിച്ചിട്ടില്ല. നെട്ടൂര്‍ മേഖലയില്‍ തന്നെ താമസിക്കുന്ന ആരെങ്കിലുമാകാം ടിക്കറ്റ് എടുത്തത് എന്നായിരുന്നു ഇന്നലെ മുതലേ സംശയിച്ചത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

Karunya Plus KN.600 lottery result: 50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 600 ലോട്ടറി ഫലം
ബുധനാഴ്ച ഭാ​ഗ്യം ആർക്കൊപ്പം ? ഒരുകോടി ആരുടെ കീശയിൽ ? അറിയാം നലക്ഷ്മി DL 29 ലോട്ടറി ഫലം