Kerala lottery Result: Sthree Sakthi SS 311 : സ്ത്രീശക്തി SS-311 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Web Desk   | Asianet News
Published : May 03, 2022, 09:56 AM IST
Kerala lottery Result: Sthree Sakthi SS 311 : സ്ത്രീശക്തി SS-311 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ( Kerala Lottery Result) വകുപ്പിൻ്റെ എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി (Sthreeshakthi SS-311 Lottery Result) ലോട്ടറിയുടെ (Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻ വിൻ  ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WG 354473  എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത്‌ വിറ്റ ടിക്കറ്റിനാണ് സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WG 493890 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കരുനാഗപ്പള്ളിയിലാണ്  ഈ ടിക്കറ്റ് വിറ്റത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി (lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

പോയത് പലചരക്ക് സാധനങ്ങൾ വാങ്ങാൻ; തിരച്ചെത്തിയത് ലക്ഷാധിപതിയായി !

ഒറ്റ രാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ലോട്ടറി(Lottery) ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും ഒന്നിൽ കൂടുതൽ തവണ ഭാ​ഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. അമേരിക്കയിലെ വിസ്കോൺസിനിലെ ഒരു കുടുംബത്തെയാണ് അത്തരത്തിൽ ഭാഗ്യം തേടിയെത്തിയത്.  ഭാര്യയുടെ നിർദ്ദേശപ്രകാരം പലചരക്ക് സാധനങ്ങൾ വാങ്ങിക്കാൻ കടയിൽ പോയതായിരുന്നു ജോസഫ് ബെഡ്നാരെക്ക്. ബാക്കി തുകയ്ക്ക്  ഹോട്ട് ഡോഗ് വാങ്ങണമെന്നായിരുന്ന ഭാര്യ പറഞ്ഞത്. ഇതിനായി മറ്റൊരു കടയിൽ പോകുമ്പോഴാണ് ജോസഫിന്റെ ശ്രദ്ധയിൽ ലോട്ടറി കച്ചടക്കാർ പെടുന്നത്. പിന്നെ താമസിച്ചില്ല, കയ്യിലുണ്ടായിരുന്ന 10 ഡോളറിന് ജോസഫ് ലോട്ടറി എടുത്തു.

ഒടുവിൽ ഫലം വന്നപ്പോൾ ഭാ​ഗ്യദേവതയുടെ കടാക്ഷം ജോസഫിനെ തേടിയെത്തി. പല തവണ ഭാര്യയെ കൊണ്ട് ഫലം പരിശോധിപ്പിച്ച ശേഷമായിരുന്നു ജോസഫ് വിജയിയായ കാര്യം ഉറപ്പിച്ചത്. 107,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം 81 ലക്ഷം രൂപ. വീടിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനും നിക്ഷേപം വർധിപ്പിക്കാനും പണം ഉപയോഗിക്കാനാണ് ദമ്പതികളുടെ തീരുമാനം.

ലോട്ടറിയെടുത്തത് 981 രൂപയ്ക്ക്; യുവതിയ്ക്ക് സമ്മാനം 35.8 കോടി രൂപയുടെ ബംഗ്ലാവ്

ഏതാനും ദിവസങ്ങൾ മുമ്പാണ്  ബെക്ക പോട്ട് എന്ന മുപ്പത്തി രണ്ടുകാരി ലോട്ടറി എടുത്തത്. ഒമേസ് മില്യൺ പൗണ്ട് ഹൗസ് നറുക്കെടുപ്പിൽ (Omaze million pound house draw) 981 രൂപയ്ക്കാണ് യുവതി ടിക്കറ്റ് എടുത്തത്. പിറ്റേദിവസം നറുക്കെടുപ്പ് ഫലം വന്നപ്പോൾ ഭാ​ഗ്യദേവതയുടെ കടാക്ഷം ബെക്കയെ തേടിയെത്തുക ആയിരുന്നു. 35.8 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവാണ് ഇവരെ തേടിയെത്തിയത്.  യുവതിയും ഭർത്താവും മകളും അവരുടെ ഇടുങ്ങിയ രണ്ട് കിടപ്പുമുറികളുള്ള ഈസ്റ്റ് ലണ്ടനിലെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ വിശാലമായ അഞ്ച് കിടപ്പുമുറികളും നാല് ബാത്ത്റൂമുകളുമുള്ള വലിയ ബംഗ്ലാവിലേക്ക് കുടുംബം താമസം മാറി കഴിഞ്ഞിരിക്കുകയാണ്.
 

PREV
Read more Articles on
click me!

Recommended Stories

ഒരുകോടി ആരുടെ കീശയിൽ ? ലക്ഷാധിപതികൾ ആരെല്ലാം ? അറിയാം സുവർണ കേരളം ലോട്ടറി ഫലം
Karunya Plus KN.600 lottery result: 50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 600 ലോട്ടറി ഫലം