Kerala Lottery Result: Win Win W 664: ആർക്കാകും 75 ലക്ഷം; വിൻ വിൻ W 664 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

By Web TeamFirst Published Apr 18, 2022, 10:14 AM IST
Highlights

മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.
 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ(Win Win W 664 Lottery Result) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala lottery Result 2022). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. വിൻ വിൻ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.‌ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. 

അതേസമയം,ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം KO 891810 എന്ന നമ്പറിനാണ് ലഭിച്ചത്. ചേർത്തല വിറ്റ ടിക്കറ്റിനാണ് സമ്മാനം.KS 255007 എന്നാ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. കണ്ണൂരാണ് ഈ ടിക്കറ്റ് വിറ്റത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

ഓട്ടോ ഡ്രൈവർക്ക് സമ്മാനപ്പെരുമഴ; 80 ലക്ഷത്തിനൊപ്പം നാല് ടിക്കറ്റിന് 8000 രൂപ വീതം

എറണാകുളം: കാരുണ്യ ഭാ​ഗ്യക്കുറിയുടെ(karunya lottery) ഒന്നാം സമ്മാനം ഓട്ടോ ഡ്രൈവർക്ക്. കോതമംഗലം കുട്ടംപുഴ സ്വദേശിയായ ടി.ആർ. ഹുസൈനെ തേടിയാണ് 80 ലക്ഷത്തിന്റെ ഭാ​ഗ്യം എത്തിയത്. ഒന്നാം സമ്മാനത്തിനൊപ്പം 8,000 രൂപ വീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളും ഹുസൈന് തന്നെ ലഭിച്ചു. 

പി.ഡബ്ല്യു. 749886 നമ്പർ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനം. കുട്ടംപുഴ പ്ലാത്തിക്കാട് രാജനിൽ നിന്ന് വാങ്ങിയ ഭാഗ്യക്കുറികളാണ് സമ്മാനാർഹമായത്. വല്ലപ്പോഴും ലോട്ടറി എടുക്കുന്നയാഴാണ് നാല്പത്തി രണ്ടുകാരനായ ഹുസൈൻ. പ്രായമായ മാതാപിതാക്കളടക്കമുള്ള ആറം​ഗ കുടുംബത്തിന്റെ ഏക അത്താണിയാണ് ഹുസൈൻ. ഓട്ടോ മാത്രമാണ് ഇദ്ദേഹത്തിന്റെ ഏക വരുമാന മാർ​ഗം. 

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഓടുമേഞ്ഞ ഹുസൈന്റെ വീടിന്റെ മുൻഭാഗം മഴയിൽ ഇടിഞ്ഞുവീണിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ താത്കാലിക പണികളും ചെയ്തു. ഈ സംഭവം നടന്ന് നാല് മാസത്തിനു ശേഷമാണ് ഹുസൈനെ തേടി ഭാ​ഗ്യമെത്തിയിരിക്കുന്നത്.

click me!