25 കോടി തിരുവനന്തപുരത്തേക്ക്; ടിക്കറ്റ് വിറ്റത് ഇന്നലെ വൈകുന്നേരം

By Web TeamFirst Published Sep 18, 2022, 2:47 PM IST
Highlights

ഭഗവതി ഏജൻസിയിലെ തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. 

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബംപർ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. TJ 750605 എന്ന നമ്പറിനാണ് സമ്മാനം. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. 

രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്‍റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 

Onam Bumper 2022 : 'അടിച്ചു മോളേ...'; 25 കോടിയുടെ തിരുവോണം ബംപർ ഈ നമ്പറിന്

ഭഗവതി ഏജന്‍സിയിലെ നന്ദു എന്ന ജീവനക്കാരനാണ് 25 കോടിയുടെ ടിക്കറ്റ് വിറ്റിരിക്കുന്നത്. "ഏഴിനും എട്ടിനും ഇടയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ആ സമയത്ത് നല്ല തിരക്കായിരുന്നു. അതുകൊണ്ട് ആരാണ് ടിക്കറ്റ് എടുത്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല", എന്ന് നന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഇത്തവണത്തെ തിരുവോണം ബംപറിന്‍റേത്. 5 കോടിയാണ് ബംപറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം – 10 കോടി (1 കോടി വീതം 10 പേർക്ക്). നാലാം സമ്മാനം – ഒരു ലക്ഷം വീതം 90 പേർക്ക്, അഞ്ചാം സമ്മാനം – 5000 രൂപ വീതം 72,000 പേർക്ക്, ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.

click me!