ഭാ​ഗ്യശാലി എവിടെ ? ക്രിസ്മസ് ബംപര്‍ ഒന്നാം സമ്മാനം താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്

Published : Jan 19, 2023, 03:07 PM ISTUpdated : Jan 19, 2023, 06:47 PM IST
ഭാ​ഗ്യശാലി എവിടെ ? ക്രിസ്മസ് ബംപര്‍ ഒന്നാം സമ്മാനം താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്

Synopsis

XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യു ഇയര്‍ ബംപറിന്‍റെ ഒന്നാം സമ്മാനം കോഴിക്കോട് താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്. താമരശ്ശേരിയിലുള്ള സബ് ഏജൻസിയിൽ നിന്നും പാലക്കാട്ടെ മധുസൂദനന്‍ എന്ന ഏജന്‍റ് വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം. XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. XA 107077, XB 158053, XC 398288, XD 422823, XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 എന്നീ നമ്പറുകൾക്ക് ആണ് രണ്ടാം സമ്മാനം(ഒരു കോടി വീതം പത്ത് പേർക്ക്). 

ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് ക്രിസ്മസ്- ന്യു ഇയര്‍ ബംപര്‍ നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്കാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയാണ് ലഭിക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

Kerala Lottery Result : Christmas Bumper: 'അടിച്ചു മോളേ..'; 16 കോടി ഈ നമ്പറിന്, ക്രിസ്മസ് ബംപര്‍ ഫലം അറിയാം

ഇത്തവണ 33 ലക്ഷം ക്രിസ്മസ് ബംപര്‍ ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. ഇതില്‍ മുപ്പത്തി രണ്ട് ലക്ഷത്തി നാല്പത്തി ആറായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി എട്ട് ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു.  അന്‍പത്തി മൂവായിരത്തോളം ടിക്കറ്റുകളാണ് ബാക്കി വന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സമ്മാനത്തുകയോടൊപ്പം തന്നെ ടിക്കറ്റ് വിലയിലും ഇത്തവണ വര്‍ദ്ധനവ് ഉണ്ടായിരുന്നു. 400 രൂപയാണ് ടിക്കറ്റ് വില. അതുകൊണ്ടാകും വില്‍പ്പന കുറഞ്ഞതെന്ന് കച്ചവടക്കാര്‍ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

നറുക്കെടുപ്പിന് ഇനി 3 ദിവസം മാത്രം! റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ, ഭാഗ്യം കാത്തിരിക്കുന്നത് 55 ലക്ഷം ടിക്കറ്റുകൾ
ധനലക്ഷ്മി DL 36 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരുകോടി ആർക്ക് ?