16 കോടിയുടെ ഭാ​ഗ്യശാലി ആര് ? ക്രിസ്മസ് ബംപർ നറുക്കെടുപ്പ് നാളെ, പ്രതീക്ഷയോടെ ഭാ​ഗ്യാന്വേഷികൾ

By Web TeamFirst Published Jan 18, 2023, 7:54 PM IST
Highlights

ഈ വർഷത്തെ തിരുവോണം ബംപർ സൂപ്പർ ഹിറ്റായതിന് പിന്നാലെയാണ് ക്രിസ്മസ് ബംപറിന്റേയും സമ്മാനത്തുക 
ലോട്ടറി വകുപ്പ് ഉയർത്തിയത്.

തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് ഒടുവിൽ  ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുപ്പ് നാളെ. ഉച്ചയ്ക്ക് രണ്ട് മണിക്കാകും നറുക്കെടുപ്പ് നടക്കുക. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ഇത്തവണത്തെ ക്രിസ്മസ് ബംപറിന്റേത്. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. 

രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ആകെ സമ്മാനത്തുകകളുടെ എണ്ണവും ഇത്തവണ ഉയർത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തി എൺപത്തി എട്ടായിരത്തി എണ്ണൂറ്റി നാല്പത് സമ്മാനങ്ങളാണ് ഉള്ളത്. 400 രൂപയാണ് ടിക്കറ്റ് വില. പത്ത് പരമ്പരകളിലായാണ് ഇത്തവണ ക്രിസ്മസ് ബംപർ ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് ആറ് പരമ്പരകൾ ആയിരുന്നു.

Kerala Lottery Result : Fifty Fifty FF-33 : 1 കോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

16 കോടിയുടെ 10 ശതമാനമായ 1.60 കോടി രൂപ എജന്റിന് കമ്മിഷനായി നൽകും. ബാക്കി തുകയിൽ നിന്നും 30 ശതമാനം നികുതി കിഴിച്ച് 10.08 കോടി രൂപ വിജയിക്ക് ലഭിക്കുക. ആരാകും ആ ഭാ​ഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരളക്കര. 

ഈ വർഷത്തെ തിരുവോണം ബംപർ സൂപ്പർ ഹിറ്റായതിന് പിന്നാലെയാണ് ക്രിസ്മസ് ബംപറിന്റേയും സമ്മാനത്തുക 
ലോട്ടറി വകുപ്പ് ഉയർത്തിയത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. 

click me!