
തിരുവനന്തപുരം: ഭാഗ്യം ഇന്ന് വരും നാളെ പോകും എന്നാണ് പറയാറ്. എന്നാൽ ലോട്ടറികളിലൂടെ ലഭിക്കുന്ന ഭാഗ്യം കര്യക്ഷമമായി ഉപയോഗിച്ചാൽ ജീവിതാവസാനം വരെ ഭാഗ്യശാലിക്ക് ഉപയോഗിക്കാൻ സാധിക്കും. അത്തരത്തിൽ ലോട്ടറിയിലൂടെ ഭാഗ്യമെത്തിയവർ നിരവധിയാണ്. പ്രത്യേകിച്ച് കേരള ലോട്ടറിയിലൂടെ. അത്തരത്തിൽ കോടിപതികളാകാൻ ഒരുങ്ങുന്നത് ഇരുപത്തി ഒന്ന് പേരാണ്. അതും ക്രിസ്തുമസ് ന്യൂ ഇയർ ബമ്പറിലൂടെ. ആറ് ദിവസം കൂടി കാത്തിരുന്നാൽ ആ ഭാഗ്യശാലി ആരാണെന്ന് അറിയാൻ സാധിക്കും.
ജനുവരി 24ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ക്രിസ്മസ് ന്യു ഇയർ ബമ്പർ നറുക്കെടുപ്പ് നടക്കും. ഇരുപത് കോടിയാണ് ഒന്നാം സമ്മാനം. കൂടാതെ രണ്ടാം സമ്മാനവും ഇരുപത് കോടിയാണ്. ഇത് യഥാക്രമം ഒരു കോടിവച്ച് ഇരുപത് പേർക്കാണ്. ഇങ്ങനെ നോക്കിയാൽ ആകെ ഇരുപത്തി ഒന്ന് കോടിപതികളാണ് ഇത്തവണ ക്രിസ്മസ് ബമ്പറിലൂടെ കോടിപതികൾ ആകാൻ പോകുന്നത്.
മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്പരകൾക്കും മൂന്ന് വീതം ആകെ 30 പേർക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപകൾ വില വരുന്ന മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
Kerala Lottery : ഒരു കോടി നിങ്ങൾക്കോ ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് ന്യു ഇയർ ബമ്പർ ടിക്കറ്റുകളുടെ വില 400 രൂപയാണ്. 2023 നവംബറിൽ വിൽപ്പന ആരംഭിച്ച ബമ്പറിന്റെ വിൽപ്പന റെക്കോർഡിലേക്ക് കുതിക്കുകയാണ്. ലോട്ടറി ഷോപ്പുകളിൽ എങ്ങും തിരക്കുകളും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ ഷെയർ ഇട്ട് ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..