ഭാ​ഗ്യശാലി എവിടെയെന്ന് സൂചനകൾ പുറത്ത്, 20 കോടിയുടെ ഭാ​ഗ്യം ഇത്തവണ കോട്ടയം ജില്ലയിലേക്ക്! ടിക്കറ്റ് വിറ്റത് കാഞ്ഞിരപ്പള്ളിയിൽ

Published : Jan 24, 2026, 02:42 PM ISTUpdated : Jan 24, 2026, 06:02 PM IST
lottery

Synopsis

കാഞ്ഞിരപ്പള്ളി സ്വദേശിയാണ് സുദീപ്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് അടുത്ത് ഉള്ള കടയിൽ വിറ്റ ടിക്കറ്റാണ് സമ്മാനാർഹമായിരിക്കുന്നത്.

തിരുവനന്തപുരം: ക്രിസ്മസ് ന്യൂയർ ബംബർ അടിച്ചത് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്. 20 കോടി രൂപയടിച്ച ഭാഗ്യശാലിയെ കണ്ടെത്താനുള്ള കാത്തിരിപ്പിലാണ് കേരളം. കേരളം കാത്തിരുന്ന ക്രിസ്മസ് ന്യൂ ഇയർ ബംബർ നറുക്കെടുപ്പിന്‍റെ ആകാംക്ഷകൾക്കൊടുവിൽ 20 കോടി രൂപ അടിച്ചത് XC138455 എന്ന നമ്പറിന്. കോട്ടയം കാഞ്ഞിരപ്പള്ളിയിയിലെ ന്യൂ ലക്കി സെന്ററിലാണ് സമ്മനാർഹമായ ടിക്കറ്റ് വിറ്റത്. ലോട്ടറി ഏജന്റ് ആയ എ സുദ്ദീഖ്  നേരിട്ട് കടയിൽ വിറ്റ ടിക്കറ്റാണിത്. പതിവ് പോലെ ആദ്യ മണിക്കൂറിൽ ഭാഗ്യശാലി കാണാമറയത്താണ്. സമ്മാനാർഹൻ കാഞ്ഞിരപ്പള്ളി പ്രദേശത്തുതന്നെ ഉള്ളതാകാനാണ് സാധ്യത.  വർഷങ്ങൾക്കുശേഷം കോട്ടയത്ത് ബമ്പർ അടിച്ചതിന്റെ സന്തോഷത്തിലാണ് ലോട്ടറി ഏജൻസിയും നാട്ടുകാരും. മധുരം വിതരണം ചെയ്താണ് ആഘോഷിച്ചത്.

വിപുലമായ സമ്മാനങ്ങൾ ആണ് ഇത്തവണ ഒരുക്കിയത്. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം. 20 പേർക്ക് 10 ലക്ഷം വീതം മൂന്നാം സമ്മാനം. മൂന്നുലക്ഷം രണ്ട് ലക്ഷം 5000 2000 ആയിരം  രൂപ വീതം മറ്റ് സമ്മാനങ്ങളും. 5408880 ടിക്കറ്റ് കളുടെ റെക്കോർഡ് വില്പനയാണ് ഇത്തവണ നടന്നത്. ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിൽ. തൊട്ടുപിന്നിൽ തൃശ്ശൂരും തിരുവനന്തപുരവുമാണ്.

എങ്ങനെ ലോട്ടറി ഫലം അറിയാം

സ്റ്റെപ്പ് 1: നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസറിൽ പ്രവേശിക്കുക.

സ്റ്റെപ്പ് 2: ബ്രൗസറിലെ സെർച്ച് ബാറിൽ https://www.keralalotteries.com എന്ന് സെർച്ച് ചെയ്യുക.

സ്റ്റെപ്പ് 3: ആദ്യം കാണുന്ന ‘കേരള സ്റ്റേറ്റ് ലോട്ടറീസ്’ എന്ന സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

സ്റ്റെപ്പ് 4: അപ്പോൾ ലഭിക്കുന്ന പേജിന്റെ മുകളിൽ നൽകിയിരിക്കുന്ന ‘റിസൾട്ട് വ്യൂ’ എന്ന ബട്ടണോ അല്ലെങ്കിൽ താഴെ കാണുന്ന ‘ലോട്ടറി റിസൾട്സ്’ എന്ന ബട്ടണോ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5: അതിനു ശേഷം ലഭിക്കുന്ന പേജിൽ – ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ, നറുക്കെടുപ്പ് തിയതി എന്നിവ അടങ്ങിയ ഒരു പട്ടിക കാണാൻ സാധിക്കും. അതിൽ നിങ്ങൾക്ക് ഫലമറിയേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് അതിന്റെ സമീപത്ത് കാണുന്ന ‘വ്യൂ’വിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 6: അപ്പോൾ നിങ്ങൾക്ക് ഒരു പിഡിഎഫ് ലഭ്യമാകും. അതിൽ ഒന്നാം സമ്മാനം മുതൽ അവസാന സമ്മാനം വരെ ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ടിക്കറ്റ് നമ്പറുകൾ കോഡും സ്ഥലവും ഉൾപ്പെടെ പൂർണരൂപത്തിലും നൽകിയിരിക്കുക. നാലാം സമ്മാനം മുതലുള്ള ടിക്കറ്റുകളുടെ ആദ്യ നാല് അക്കങ്ങളുമായിരിക്കും സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുക.

സ്റ്റെപ്പ് 7: Kerala Lottery Official എന്ന ലോട്ടറി വകുപ്പിന്‍റെ ഒഫീഷ്യല്‍ യുട്യൂബ് ചാനലിലൂടെ ഫലം തത്സമയം അറിയാനാകും.

PREV
Read more Articles on
click me!

Recommended Stories

കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 മുടക്കി ടിക്കറ്റെടുത്തത് 54 ലക്ഷം പേർ, 216 കോടി വിറ്റുവരവ്; കഴിഞ്ഞ വർഷത്തേക്കാൾ 26 കോടി അധികം
പണി വരുന്നുണ്ട് അവറാച്ചാ! സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി; വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും