Christmas New Year Bumper : 12 കോടി ആര്‍ക്ക്? ക്രിസ്തുമസ്- പുതുവത്സര ബമ്പർ കോട്ടയത്ത് വിറ്റ ടിക്കറ്റിന്

Web Desk   | Asianet News
Published : Jan 16, 2022, 02:53 PM ISTUpdated : Jan 16, 2022, 05:44 PM IST
Christmas New Year Bumper : 12 കോടി ആര്‍ക്ക്? ക്രിസ്തുമസ്- പുതുവത്സര ബമ്പർ കോട്ടയത്ത് വിറ്റ ടിക്കറ്റിന്

Synopsis

കോട്ടയം നഗരത്തിലെ ബെൻസ് ലോട്ടറി ഏജൻസി ആണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്.

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്പർ(Christmas New Year Bumper) ലോട്ടറിയുടെ ഒന്നാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്. ബിജി വർഗീസ് എന്ന ഏജന്റിൽ നിന്നും വിറ്റുപോയ XG 218582 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോട്ടയം നഗരത്തിലെ ബെൻസ് ലോട്ടറി ഏജൻസി ആണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്ന് ശ്രീകൃഷ്ണ ലക്കി സെന്റർ എന്ന സബ് ഏജൻസിയിൽ നിന്നും വിറ്റ് പോയ ടിക്കറ്റാണിത്. ഭാ​ഗ്യശാലിയെ കണ്ടെത്താനായിട്ടില്ല. 

XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം അസാന അഞ്ചക്കത്തിനും ലഭിക്കും.

ഫലം അറിയാം : Christmas New Year Bumper BR 83: ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാ​ഗ്യനമ്പർ ഇതാണ്

 ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. നാല്പത്തേഴ് ലക്ഷത്തി നാല്പതിനായിരം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിൽ ഭൂരിഭാ​ഗം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

50 രൂപ മുടക്കിയാൽ ഒരുകോടി രൂപ കീശയിൽ ! അറിയാം സുവർണ കേരളം SK 31 ലോട്ടറി ഫലം
ഭാ​ഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം