Christmas New Year Bumper|ഭാ​ഗ്യശാലിക്ക് 12കോടി, ക്രിസ്തുമസ്- പുതുവത്സര ബമ്പർ നാളെമുതൽ, ടിക്കറ്റ് വില 300രൂപ

By Web TeamFirst Published Nov 20, 2021, 6:59 PM IST
Highlights

തമിഴ്‌നാട് തിരുനൽവേലി ഇരവിയധർമപുരം സ്വദേശിയായ ഷറഫുദ്ദീനാണ് കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ബമ്പർ വിജയി. 

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ(Kerala lottery) ഈ വർഷത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ(Christmas New Year Bumper) നവംബർ 21 ഞായറാഴ്ച പ്രകാശനം ചെയ്യും. സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ രാവിലെ 9 30ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മന്ത്രി അഡ്വ.ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റിന്റെ പ്രകാശനം നിർവഹിക്കുന്നത്.

കഴിഞ്ഞ തവണ ക്രിസ്തുമസ് ബമ്പർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും  വിറ്റഴിഞ്ഞിരുന്നു.
ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിട്ടുള്ളത്. വില്പനയ്ക്കനുസൃതമായി ആവശ്യമെങ്കിൽ കൂടുതൽ അച്ചടിക്കും.12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300രൂപ.

Read Also: നാലുവർഷം മുമ്പ് 'ഭാ​ഗ്യം' വിൽക്കാനിറങ്ങി, ഒടുവിൽ കോടീശ്വരനായി ഷറഫുദ്ദീൻ !

അതേസമയം, പൂജാ ബമ്പർ 2021ന്റെ നറുക്കെടുപ്പും ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഗോർഖീ ഭവനിലാണ് നറുക്കെടുപ്പ്. 5 കോടി രൂപയാണ് ഒന്നാം സമ്മാനം. മുൻവർഷം പൂജാ ബമ്പർ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത്തവണ 37ലക്ഷം അച്ചടിച്ചു. മുഴുവൻ ടിക്കറ്റുകളും വിറ്റു.

Read More: Pooja Bumper Lottery 2021|ആര്‍ക്കാകും അഞ്ച് കോടി? പൂജാ ബമ്പർ BR- 82 നറുക്കെടുപ്പ് നാളെ

തമിഴ്‌നാട് തിരുനൽവേലി ഇരവിയധർമപുരം സ്വദേശിയായ ഷറഫുദ്ദീനാണ് കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ബമ്പർ വിജയി. ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീൻ വിൽക്കാൻ വാങ്ങിയതിൽ മിച്ചം വന്ന ഒരു ടിക്കറ്റിനാണ് കോടികളുടെ ഭാഗ്യം അടിച്ചത്. സബീനയാണ് ഷറഫുദ്ദീന്റെ ഭാ​ര്യ. ആര്യങ്കാവിലാണ് സബീനയുടെ വീട്.  മകൻ പർവേഷ് മുഷറഫ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. 

click me!