Bumper winner: 'കടങ്ങൾ തീർക്കണം, മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം'; നിറക്കണ്ണുകളോടെ സദൻ പറയുന്നു

Web Desk   | Asianet News
Published : Jan 16, 2022, 06:35 PM ISTUpdated : Jan 16, 2022, 06:37 PM IST
Bumper winner: 'കടങ്ങൾ തീർക്കണം, മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം'; നിറക്കണ്ണുകളോടെ സദൻ പറയുന്നു

Synopsis

അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ. 

പ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് കോട്ടയം കുടയംപടി സ്വദേശി സദൻ. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നറുക്കെടുത്ത ക്രിസ്തുമസ്- പുതുവത്സര ബമ്പറിലൂടെ(Christmas New Year bumper) 12 കോടിയാണ് സദാനന്ദൻ എന്ന സദന് സ്വന്തമായിരിക്കുന്നത്. അതും ഇന്ന് രാവിലെ എടുത്ത ടിക്കറ്റിലൂടെ. തീർത്തും അപ്രതീക്ഷിതമായാണ് സമ്മാനാർഹമായ ടിക്കറ്റ് ഇദ്ദേഹത്തിന്റെ കൈയ്യിലെത്തുന്നത്. 

രാവിലെ പത്ത് മണിയോടെ സാധനങ്ങൾ വാങ്ങാനായി കടയിൽ പോയതായിരുന്നു സദന്‍. പോകുംനേരം ഭാര്യ രാജമ്മ ലോട്ടറി എടുക്കുന്ന കാര്യം സദനോട് പറഞ്ഞിരുന്നു. എന്നാൽ കയ്യിൽ കാശില്ലെന്ന് പറഞ്ഞായിരുന്നു സദൻ വീടുവിട്ടിറങ്ങിയത്. വഴിയിൽ വച്ച് സുഹൃത്തായ ശെൽവൻ എന്ന ലോട്ടറി വിൽപനക്കാരനെ കാണുകയും സാധനം വാങ്ങാൻ വച്ചിരുന്ന 500 രൂപയിൽ നിന്ന് 300രൂപ കൊടുത്ത് ടിക്കറ്റ് എടുക്കുകയുമായിരുന്നു. 

"തിരഞ്ഞ് നോക്കി ടിക്കറ്റ് എടുക്കാറില്ല. ശെൽവനെ കണ്ടപ്പോൾ ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെട്ടു. വിൽക്കാൻ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിൽ ഒന്ന് അദ്ദേഹം തരികയായിരുന്നു",സദൻ പറയുന്നു. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താനെന്നും എന്നാൽ ഇക്കുറി ക്രിസ്മസ് ബമ്പർ എടുക്കണമെന്ന് കരുതിയിരുന്നുവെന്നും സദൻ കൂട്ടിച്ചേർത്തു. XG 218582 ടിക്കറ്റിനാണ് സമ്മാനം. 

കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദനും കുടുംബവും താമസിക്കുന്നത്. സദന് രണ്ടു മക്കള്‍ ആണ് ഉള്ളത്. സനീഷ് സദനും , സഞ്ജയ് സദനും. ഇരുവരും വിവരമറിഞ്ഞ് ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തുകയായിരുന്നു. ഏറെ ആരോ​ഗ്യപ്രശ്നങ്ങൾ സദനെ അലട്ടിയിരുന്നു. ഈ പ്രശ്നങ്ങൾക്ക് ഇടയിലാണ് ഭാ​ഗ്യകടാക്ഷം. 

അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ. ഒന്നര രൂപ കൂലിക്ക്ചെയ്തു തുടങ്ങിയ പണിയാണ് ഇപ്പോഴും ഉപജീവനമാർഗ്ഗം. ഒരുപാട് കടമുണ്ട് അതെല്ലാം തീർക്കണം. മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും നിറക്കണ്ണുകളോടെ സദനും കുടുംബവും പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഭാ​ഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം
Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം