ലോട്ടറിക്കും വിലക്ക്; സംസ്ഥാനത്തെ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പുകൾ മാറ്റിവച്ചു

By Web TeamFirst Published Mar 21, 2020, 4:08 PM IST
Highlights

ഇന്ന് മുതൽ ഈ മാസം 31 വരെ ഭാഗ്യക്കുറികളുടെ വിൽപ്പന പൂർണ്ണമായും നിർത്തിവച്ചു

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പില്ല. മാർച്ച് 31 വരെയുള്ള നറുക്കെടുപ്പ് നിർത്തിവച്ച് സർക്കാർ ഉത്തരവിട്ടു. കൊവിഡ് 19 വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഏതാനും ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. ഇന്ന് മുതൽ ഈ മാസം 31 വരെ ഭാഗ്യക്കുറികളുടെ വിൽപ്പന പൂർണ്ണമായും നിർത്തിവച്ചു.

മാർച്ച് 22 മുതൽ 31 വരെ നറുക്കെടുക്കേണ്ട പൗർണമി ആർഎൻ 435, വിൻവിൻ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎൻ 309, നിർമൽ എൻആർ 166, കാരുണ്യ കെആർ 441, പൗർണമി ആർഎൻ 436, വിൻവിൻ ഡബ്ല്യു 558, സ്ത്രീശക്തി എസ്എസ് 203, സമ്മർ ബമ്പർ ബിആർ 72 എന്നിവയുടെ നറുക്കെടുപ്പ് ഏപ്രിൽ അഞ്ച് മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നടത്തും. ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള എല്ലാ ഭാഗ്യക്കുറികളും റദ്ദാക്കിയിട്ടുണ്ട്.
 

click me!