കൊവിഡ് 19: സംസ്ഥാനത്ത് ലോട്ടറി വില്‍പന നിര്‍ത്തുന്നു

By Web TeamFirst Published Mar 21, 2020, 4:05 PM IST
Highlights

അതേസമയം, ഏപ്രിൽ ഒന്നുമുതൽ 14 വരെയുള്ള ലോട്ടറികൾ റാദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കൊവിഡ് 19യുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഭാഗ്യക്കുറി വില്‍പന താൽക്കാലികമായി നിര്‍ത്തുന്നു. ഞായറാഴ്ച മുതലുള്ള എല്ലാ ടിക്കറ്റുകളുടെയും വില്‍പനയാണ് നിര്‍ത്തുന്നത്. അതേസമയം, വിറ്റു പോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ നടത്തും. 

അതിനാല്‍ ഫലത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 14 വരെയുള്ള ലോട്ടറികള്‍ക്കാണ് നിരോധനം. മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. അതിനാല്‍ അവയുടെ നറുക്കെടുപ്പ് നടത്താതിരിക്കാനാകില്ല. അതുകൊണ്ടാണ് നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് ശേഷമായി നിശ്ചയിച്ചത്. അതേസമയം, ഏപ്രിൽ ഒന്നുമുതൽ 14 വരെയുള്ള ലോട്ടറികൾ റാദ്ദാക്കിയിട്ടുണ്ട്.

click me!