പാലക്കാട് ജില്ലയിലെ ലോട്ടറി തട്ടിപ്പ്; അഞ്ച് പേർ കൂടി പിടിയിൽ

By Web TeamFirst Published Aug 10, 2021, 8:29 AM IST
Highlights

പാലക്കാട് ജില്ലയിൽ ലോട്ടറി തട്ടിപ്പ് സംഘം സജീവമാണെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പൊലീസിന്‍റെ നടപടി.

പാലക്കാട്: പാലക്കാട് ജില്ലയിലെ ലോട്ടറി തട്ടിപ്പ് സംഘത്തിലെ അഞ്ച് പേർ കൂടി പിടിയിൽ. ചെർപ്പുളശ്ശേരി സ്വദേശികളായ നാസർ, മൂസക്കുട്ടി, കൃഷ്ണകുമാർ, വിപിൻ, മുനീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 10 ആയി. പാലക്കാട് ജില്ലയിൽ ലോട്ടറി തട്ടിപ്പ് സംഘം സജീവമാണെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പൊലീസിന്‍റെ നടപടി.

കഴിഞ്ഞ ദിവസം ചെർപ്പുളശ്ശേരിയിൽ അഞ്ചംഗ ലോട്ടറി ചൂതാട്ട സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കുറ്റിക്കോട് സ്വദേശി മുഹമ്മദ് ഷഫീഖ് നെല്ലായ സ്വദേശി അക്ബർ അലി, പന്നിയംകുർശ്ശി സ്വദേശികളായ പുത്തൻവീട്ടിൽ മനോജ് , പടിഞ്ഞാറേപ്പാട്ട് മനോജ്, ചെർപ്പുളശ്ശേരി സ്വദേശി വിനോദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മൂന്നക്ക നമ്പർ പേപ്പറിൽ എഴുതികൊടുത്തായിരുന്നു സംഘം ലോട്ടറി തട്ടിപ്പ് നടത്തിയിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!