മുപ്പത് കോടിയുടെ ഭാ​ഗ്യം; ബിഗ് ടിക്കറ്റ് നേടിയ മലയാളി ഹരിശ്രീ അശോകന്റെ മരുമകൻ

Web Desk   | Asianet News
Published : Aug 05, 2021, 06:03 PM ISTUpdated : Aug 05, 2021, 06:10 PM IST
മുപ്പത് കോടിയുടെ ഭാ​ഗ്യം; ബിഗ് ടിക്കറ്റ് നേടിയ മലയാളി ഹരിശ്രീ അശോകന്റെ മരുമകൻ

Synopsis

സനൂപും 19 സഹപ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.

ത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ ഭാഗ്യം തേടിയെത്തിയത് നടന്‍ ഹരിശ്രീ അശോകന്റെ മരുമകന്‍ സനൂപ് സുനിലിനെ. ഹരിശ്രീ അശോകന്റെ മകള്‍ ശ്രീക്കുട്ടി അശോകന്റെ ഭർത്താവാണ് സനൂപ്. എറണാകുളം സ്വദേശിയായ സനൂപ് ജൂലൈ 13ന് ഓൺലൈനിലൂടെ എടുത്ത 183947 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൈവന്നത്. സനൂപും 19 സഹപ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.

അബുദാബി ബിഗ് ടിക്കറ്റ് 230-ാം സീരിസ് നറുക്കെടുപ്പായിരുന്നു ശനിയാഴ്‍ച നടന്നത്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ പര്‍ച്ചേസറായി ജോലി ചെയ്യുന്ന സനൂപ് കുടുംബത്തോടൊപ്പം ഖത്തറില്‍ താമസിക്കുകയാണ്. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വർഷങ്ങളായി ഭാ​ഗ്യ പരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് സനൂപ് ടിക്കറ്റ് എടുക്കുന്നത്. 
ആദ്യ ശ്രമത്തില്‍ തന്നെ സനൂപിനെ ഭാ​ഗ്യം തുണയ്ക്കുകയും ചെയ്തു. 

'മൂന്ന് വര്‍ഷം മുമ്പാണ് ഞാന്‍ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. പക്ഷേ ഇതുവരെ ടിക്കറ്റ് വാങ്ങിയിരുന്നില്ല. ഇവിടെ എല്ലാവര്‍ക്കും ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുകയും ചെയ്യാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഈ മാസം ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു' സനൂപ് പറഞ്ഞു. ഒരിക്കലും നിരാശരാവരുതെന്നും അടുത്ത വിജയം ഒരു പക്ഷേ നിങ്ങളുടെ ടിക്കറ്റിന് ആകാമെന്നും സനൂപ് കൂട്ടിച്ചേർത്തു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി