വ്യാജലോട്ടറി തട്ടിപ്പ് സംഘം സജീവം; മുന്നറിയിപ്പ് നൽകി ലോട്ടറി വകുപ്പ്

Published : Jul 17, 2022, 07:14 AM ISTUpdated : Jul 17, 2022, 07:18 AM IST
വ്യാജലോട്ടറി തട്ടിപ്പ് സംഘം സജീവം; മുന്നറിയിപ്പ് നൽകി ലോട്ടറി വകുപ്പ്

Synopsis

ദിവസവും സമ്മാനം അടിക്കുന്ന ടിക്കറ്റുകളുടെ നമ്പറുകൾ ശേഖരിക്കും. തട്ടിപ്പ് സംഘം മുൻകൂട്ടി എടുക്കുന്ന ലോട്ടറി ടിക്കറ്റുകളിൽ സമ്മാനർഹമായ നമ്പറിനോട് സാമ്യതയുള്ളതിൽ തിരുത്ത് വരുത്തി കളർ ഫോട്ടോസ്റ്റാറ്റ് എടുക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വ്യാജ ലോട്ടറി തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. വിവിധ ഇടങ്ങളിലായി നിരവധി ചെറുകിട ലോട്ടറി കച്ചവടക്കാരാണ് ഇവരുടെ വലയിൽ വീഴുന്നത്. പരാതികൾ വ്യാപകമായതോടെ വിൽപ്പനക്കാർക്ക് ലോട്ടറി വകുപ്പ് ജാഗ്രത നിർദേശം നൽകി. ഭാഗ്യക്കുറി വിറ്റ് അന്നന്നത്തെ അന്നത്തിന് വകയുണ്ടാക്കുന്ന സാധാരണക്കാരെയാണ് തട്ടിപ്പ് സംഘങ്ങൾ ഉന്നംവയ്ക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഭിന്നശേഷിക്കാരായ കച്ചവടക്കാരും പ്രായമായവരുമാണ് തട്ടിപ്പിനിരയവരിലധികവും.

ദിവസവും സമ്മാനം അടിക്കുന്ന ടിക്കറ്റുകളുടെ നമ്പറുകൾ ശേഖരിക്കും. തട്ടിപ്പ് സംഘം മുൻകൂട്ടി എടുക്കുന്ന ലോട്ടറി ടിക്കറ്റുകളിൽ സമ്മാനർഹമായ നമ്പറിനോട് സാമ്യതയുള്ളതിൽ തിരുത്ത് വരുത്തി കളർ ഫോട്ടോസ്റ്റാറ്റ് എടുക്കും. പ്രാദേശിക അടിസ്ഥാനത്തിലുള്ള ഏജൻസികളുടെ വ്യാജ സീലുണ്ടാക്കി ഫോട്ടോസ്റ്റാറ്റ് ടിക്കറ്റിൽ പതിപ്പിക്കും. ഈ ടിക്കറ്റുകളാണ് വഴിയോരത്ത് കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാർക്ക് നൽകി സമ്മാനതുക മാറിയെടുക്കുന്നത്. അഞ്ഞൂറ് മുതൽ അയ്യായിരം രൂപ വരെ സമ്മാനമടിക്കുന്ന ടിക്കറ്റുകളാണ് കൃത്രിമമായുണ്ടാക്കുന്നത്. 

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ജലവിതരണം പുനസ്ഥാപിച്ചു, മുടങ്ങി കിടന്ന ശസ്ത്രക്രിയകൾ തിങ്കളാഴ്ച

ടിക്കറ്റുകൾ സ്കാൻ ചെയ്തു നോക്കിയാലും ഫോട്ടോസ്റ്റാറ്റാണെന്ന് മനസിലാകില്ല. ലോട്ടറി വകുപ്പിന്റെ ഓഫീസിലെത്തുമ്പോൾ മാത്രമാണ് കബളിപ്പിക്കപ്പെട്ട വിവരം കച്ചവടക്കാർ അറിയുക. ലോട്ടറിയിലുള്ള സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് കച്ചവടക്കാർ ബോധവാന്മാരായിരിക്കണമെന്നും ഇവ കൃത്യമായി പരിശോധന നടത്തിയിട്ട് മാത്രമെ സമ്മാനത്തുക നൽകാവൂ എന്നുമാണ് ലോട്ടറി വകുപ്പ് പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം
സ്ത്രീശക്തി, കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് തിയതികളിൽ മാറ്റം