Kerala Lottery Result: Karunya KR 534 : ആർക്കാകും 80 ലക്ഷം? കാരുണ്യ KR- 534 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Jan 29, 2022, 09:40 AM IST
Kerala Lottery Result: Karunya KR 534 : ആർക്കാകും 80 ലക്ഷം? കാരുണ്യ KR- 534 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. കാരുണ്യ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.   

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിൻ്റെ എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ (Kerala Lottery Karunya KR 534) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. കാരുണ്യ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത നിർമൽ എൻആർ 261 ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം NO 840210എന്ന നമ്പറിനാണ് ലഭിച്ചത്. ​പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്ത് ലക്ഷം ​ചിറ്റൂർ (NS 311562) വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

 

PREV
click me!

Recommended Stories

സ്വന്തം സംരംഭമെന്ന സ്വപ്‌നം ഇനിയും നടന്നില്ലേ?; ഇനി വീട്ടിലിരുന്ന് പോക്കറ്റ് നിറയ്ക്കാം, മുതല്‍മുടക്ക് വളരെ ചെറുതും
ആരോഗ്യം കാത്താല്‍ പ്രീമിയം കുറയ്ക്കാം: ഇന്‍ഷുറന്‍സ് ലോകത്തെ പുതിയ ട്രെന്‍ഡ്!