ബോഡി മാസ് ഇന്‍ഡക്‌സ് , രക്തസമ്മര്‍ദ്ദം , മറ്റ് ജീവിതശൈലി ഇവയെല്ലാം ഫിറ്റ്നസ് ആപ്പുകള്‍, ധരിക്കാവുന്ന ഉപകരണങ്ങള്‍ , അല്ലെങ്കില്‍ കൃത്യമായുള്ള ആരോഗ്യ പരിശോധനകള്‍ എന്നിവയിലൂടെയാണ് ഇന്‍ഷുറന്‍സ് കമ്പനി ശേഖരിക്കുന്നത്.
നിങ്ങള്‍ ദിവസവും വ്യായാമം ചെയ്യുന്നവരോ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരോ ആണോ? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത! നിങ്ങളുടെ ആരോഗ്യ ,ശാരീരിക അളവുകള്‍, ശ്രദ്ധിച്ചാല്‍ ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയ കിഴിവുകള്‍ നേടാം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇപ്പോള്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി 'വെല്‍നസ് പ്രോഗ്രാമുകളും' പ്രീമിയം കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ബോഡി മാസ് ഇന്‍ഡക്‌സ് , രക്തസമ്മര്‍ദ്ദം , മറ്റ് ജീവിതശൈലി ഇവയെല്ലാം ഫിറ്റ്നസ് ആപ്പുകള്‍, ധരിക്കാവുന്ന ഉപകരണങ്ങള്‍ , അല്ലെങ്കില്‍ കൃത്യമായുള്ള ആരോഗ്യ പരിശോധനകള്‍ എന്നിവയിലൂടെയാണ് ഇന്‍ഷുറന്‍സ് കമ്പനി ശേഖരിക്കുന്നത്. ഉപഭോക്താവ് സ്ഥിരമായി മികച്ച ആരോഗ്യം നിലനിര്‍ത്തുകയാണെങ്കില്‍ 'വെല്‍നസ് ക്രെഡിറ്റുകള്‍' നല്‍കുന്നു. ഈ ക്രെഡിറ്റുകള്‍ അടുത്ത വര്‍ഷത്തെ പ്രീമിയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.
മികച്ച വെല്‍നസ് ആനുകൂല്യങ്ങള്‍ നല്‍കുന്നവര്‍ ആരെല്ലാം?
ആദിത്യ ബിര്‍ള ഹെല്‍ത്ത്, നിവ ബൂപ, കെയര്‍ ഹെല്‍ത്ത്, സ്റ്റാര്‍ ഹെല്‍ത്ത്, ഐസിഐസിഐ ലൊംബാര്‍ഡ് തുടങ്ങിയ പ്രമുഖ ഇന്‍ഷുറര്‍മാര്‍ മികച്ച വെല്‍നസ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ആരോഗ്യ സൂചകങ്ങള്‍ നിലനിര്‍ത്തുന്നവര്‍ക്ക് അടുത്ത വര്‍ഷത്തെ പ്രീമിയം പൂര്‍ണമായി ഒഴിവാക്കാന്‍ പോലും കഴിഞ്ഞേക്കും!
പരമാവധി പ്രയോജനം നേടാന്‍ എന്തുചെയ്യണം?
- ഫിറ്റ്നസ് ഉപകരണങ്ങള്‍ കൃത്യമായി സിങ്ക് ചെയ്യുക.
- കൃത്യ സമയത്ത് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കുക.
- കമ്പനി നടത്തുന്ന വെല്‍നസ് സംരംഭങ്ങളില്‍ പങ്കെടുക്കുക.
പ്രീമിയം കുറയ്ക്കാന്‍ മറ്റ് വഴികള്‍
- വെല്‍നസ് ആനുകൂല്യങ്ങള്‍ക്ക് പുറമെ, പ്രീമിയം കുറയ്ക്കാന്‍ മറ്റ് ചില വഴികള്‍ കൂടിയുണ്ട്:
- അനുവദിച്ച നെറ്റ്വര്‍ക്ക് ആശുപത്രികള്‍ തിരഞ്ഞെടുക്കുക.
- ഷെയേര്‍ഡ് അക്കൊമഡേഷന്‍ സൗകര്യം തിരഞ്ഞെടുക്കുക.
- പ്രായം കുറവുള്ളപ്പോള്‍ ഇന്‍ഷുറന്‍സ് എടുക്കുക


