
തിരുവനന്തപുരം: രണ്ട് മാസം നീണ്ടുനിന്ന ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പിന്ന് ഇന്ന് ഉച്ചയോടെ അവസാനമാകും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. 20 കോടിയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. 400 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.
ക്രിസ്മസ് ബമ്പറിന്റെ സമ്മാനഘടന
ഒന്നാം സമ്മാനം: 20 കോടി രൂപ ഒരാൾക്ക്
സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ(9 എണ്ണം)
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്
നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വിതം 20 പേർക്ക്
അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക്
ആറാം സമ്മാനം: 5,000 രൂപ
ഏഴാം സമ്മാനം: 2,000 രൂപ
എട്ടാം സമ്മാനം: 1,000 രൂപ
ഒൻപതാം സമ്മാനം: 500 രൂപ
പത്താം സമ്മാനം: 400 രൂപ
മുകളിൽ പറഞ്ഞവ കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 എണ്ണം സമ്മാനങ്ങൾ ലഭിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് ഇത്തവണ. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റുകഴിയാറായി. 54,08,880 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. ആരാകും ഈ വര്‍ഷത്തെ ഭാഗ്യശാലി എന്നറിയാന്‍ കാത്തിരിക്കുകയാണ് കേരളക്കര ഇപ്പോള്‍.