Latest Videos

പോയാൽ 400, കിട്ടിയാൽ 20 കോടി, ആകെ 23 കോടിപതികൾ; ക്രിസ്മസ് ബമ്പർ വന്താച്ച്ടാ..!

By Web TeamFirst Published Nov 29, 2023, 11:56 AM IST
Highlights

ജനുവരി 24ന് നറുക്കെടുപ്പ് നടക്കും.

തിരുവനന്തപുരം: ഭാ​ഗ്യന്വേഷികൾക്ക് വൻ ആവേശം നൽകുന്നൊരു വാർത്തയായിരുന്നു ഇത്തവണത്തെ ക്രിസ്മസ്- ന്യു ഇയർ ബമ്പർ പ്രഖ്യാപനം. 20 കോടി ആണ് ഒന്നാം സമ്മാനം എന്നത് ആയിരുന്നു അതിന് കാരണം. ഇപ്പോഴിതാ കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ(ഒന്നാമത് 25 കോടിയുടെ ഓണം ബമ്പര്‍) സമ്മാനത്തുകയുമായി എത്തുന്ന ബമ്പറിന്റെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതൽ ബമ്പർ ടിക്കറ്റുകൾ ലോട്ടറി ഷോപ്പുകളിലും ഏജൻസികളിലും എത്തിക്കഴിഞ്ഞു. 

പത്ത് സീരീസുകളിലായാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപയാണ് ഒരുടിക്കറ്റിന്റെ വില. അതുകൊണ്ട് തന്നെ ഷെയർ ഇട്ട് ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകാൻ സാധ്യത ഏറെയാണ്. ജനുവരി 24ന് നറുക്കെടുപ്പ് നടക്കും. കഴിഞ്ഞ വർഷം 16 കോടിയായിരുന്നു ബമ്പറിന്റെ ഒന്നാം സമ്മാനം. അതിന് മുൻപ് 12 കോടി ആയിരുന്നു. 

പൂജാ ബമ്പർ നറുക്കെടുത്തിട്ട് ഒരാഴ്ച, 12 കോടി ആർക്ക്? കാണാമറയത്ത് ഭാ​ഗ്യശാലി, ബോഡർ കടന്നോ?

ക്രിസ്മസ്- ന്യു ഇയർ ബമ്പർ സമ്മാനഘടന ഇങ്ങനെ

ആറുലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി മുന്നൂറ് സമ്മാനങ്ങളാണ് ഇത്തവണ ഉള്ളത്. ഈ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ ഒരു ഹൈലൈറ്റ് രണ്ടാം സമ്മാനമാണ്. ഒന്നാം സമ്മാനത്തെ പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. പക്ഷേ അതൊരാൾക്ക് ഒരു കോടിവച്ച് ഇരുപേർക്ക് എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ ഇത്തവണത്തെ ക്രിസ്മസ് ബമ്പറിൽ കോടിപതികൾ ആകുന്നത് ഇരുപത്തി മൂന്ന് പോരാണ്. 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനം (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം). 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനം (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം). 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനം. കൂടാതെ മറ്റനവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!