
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിൻ്റെ എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി (Kerala Lottery Fifty Fifty FF 1) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയുടെ വില 50രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം KP 443438 എന്ന നമ്പറിനാണ് ലഭിച്ചത്. മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്തു ലക്ഷം KS 574494 എന്ന ടിക്കറ്റിനും ലഭിച്ചു. ഈ ടിക്കറ്റും മൂവാറ്റുപുഴയാണ് വിറ്റത്.
ഇന്നലത്തെ ഫലം: Kerala lottery Result: Karunya KR 551 : കാരുണ്യ KR 551 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും.
Vishu Bumper : നറുക്കെടുത്തിട്ട് ഒരാഴ്ച, വിഷു ബമ്പർ ഭാഗ്യശാലി കാണാമറയത്ത്, 10 കോടി സർക്കാരിനോ ?
തിരുവനന്തപുരം: വിഷു ബമ്പർ ലോട്ടറിയുടെ(Vishu Bumper) ഭാഗ്യശാലി കാണാമറയത്ത്. HB 727990 എന്ന നമ്പറിനാണ് പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും ഭാഗ്യശാലി രംഗത്തെത്തിയിട്ടില്ല. നറുക്കെടുപ്പിന് അഞ്ച് ദിവസം മുമ്പാണ് ഈ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്(kerala lottery).
നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിലാണ് സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ സമയത്ത് ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫീസിൽ അപേക്ഷ നൽകാം. ജില്ലാ ലോട്ടറി ഓഫീസർമാർക്ക് 60 ദിവസം വരെയുള്ള ടിക്കറ്റ് പാസാക്കാം. അറുപത് ദിവസവും കഴിഞ്ഞാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കിൽ ലോട്ടറി ഡയറക്ട്രേറ്റാണ് തീരുമാനം എടുക്കേണ്ടത്. 90 ദിവസം വരെയുള്ള ടിക്കറ്റുകൾ ഡയറക്ട്രേറ്റ് പാസാക്കാനാകും.
തിരുവനന്തപുരം ചൈതന്യ ലക്കി സെന്റർ വിറ്റ ടിക്കറ്റിനാണ് ഈ വർഷത്തെ വിഷു ബമ്പർ അടിച്ചത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. ജസീന്ത, രംഗൻ എന്ന ദമ്പതികളാണ് ഏജൻസിയിൽ നിന്നും ഈ ടിക്കറ്റെടുത്ത് വിറ്റിരിക്കുന്നത്. വിദേശത്തേക്ക് പോയവരോ വന്നരോ ആണ് ടിക്കറ്റെടുത്തെന്ന സംശയവും മുന്നിലുണ്ട്. സാധാരണ രംഗനിൽ നിന്നും ടിക്കറ്റ് വാങ്ങുന്ന ടാക്സി-ഓട്ടോ ഡ്രൈവറുമാരെയും തൊഴിലാളികളെയുമൊക്കെ കണ്ടു ചോദിച്ചു. പക്ഷെ അവരാരുമല്ല ഭാഗ്യശാലികളെന്നാണ് പറയുന്നത്. നാളെയല്ലെങ്കിൽ നാളെ ഭാഗ്യശാലി വരാതിരിക്കില്ലെന്ന പ്രതീക്ഷിയിലാണ് ഏജൻറ് ഗിരീഷ് കുറുപ്പ്.
VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ഇത്തവണ വിഷു ബമ്പറിൽ ലോട്ടറി വകുപ്പ് ഇറക്കിയത്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. എന്തായാലും ഒരു മാസത്തിനുള്ളിൽ ടിക്കറ്റുമായി ഭാഗ്യവാൻ എത്തിയില്ലെങ്കിൽ 6 കോടി 16 ലക്ഷം രൂപ സർക്കാരിനാകും.