കൊവിഡിന് മുമ്പ് ഉണ്ടായിരുന്ന പ്രതിമാസ ഭാ​ഗ്യക്കുറിയായ ഭാ​ഗ്യമിത്രയുടെ നറുക്കെടുപ്പ് ഇതുവരെയും പുനഃരാരംഭിച്ചിട്ടില്ല.

തിരുവനന്തപുരം: നീണ്ട ഇടവേളക്ക് ശേഷം കേരള ലോട്ടറി വകുപ്പ് പുനഃരാരംഭിച്ച ഫിഫ്റ്റി - ഫിഫ്റ്റി(Fifty Fifty Lottery) ഭാ​ഗ്യക്കുറിയുടെ വിൽപ്പനയിൽ വൻ പുരോ​ഗതി. അറുപത് ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 56 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നാളെയാണ് . ഫിഫ്റ്റി- ഫിഫ്റ്റി ടിക്കറ്റ് ഇന്ന് കൂടി ലോട്ടറി ഓഫീസുകളിൽ നിന്നും ഏജൻസികൾക്ക് ലഭ്യമാകും. 

50 രൂപയാണ് ടിക്കറ്റ് വില. 1കോടി രൂപയാണ് ടിക്കറ്റിന്റെ ‌രണ്ടാം സമ്മാനം. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ്‌ വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. 

Vishu Bumper : 'ഒരു രൂപയ്ക്ക് വരെ അലഞ്ഞ ദിവസങ്ങൾ ഉണ്ട്'; പത്തുകോടി വിറ്റ ദമ്പതികളുടെ ജീവിത യാത്ര

അതേസമയം, കൊവിഡിന് മുമ്പ് ഉണ്ടായിരുന്ന പ്രതിമാസ ഭാ​ഗ്യക്കുറിയായ ഭാ​ഗ്യമിത്രയുടെ നറുക്കെടുപ്പ് ഇതുവരെയും പുനഃരാരംഭിച്ചിട്ടില്ല. അഞ്ചുപേർക്ക് ഒരു കോടി രൂപ വീതമായിരുന്നു ഈ ടിക്കറ്റിന്റെ സമ്മാനത്തുക. ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചയായിരുന്നു ഭാഗ്യമിത്ര നറുക്കെടുപ്പ്. 

കയ്യിലുള്ളത് കോടികൾ, കാര്യമാക്കാതെ ഭാ​ഗ്യശാലി, വീണ്ടും ഡ്രൈവര്‍ കുപ്പായമണിഞ്ഞ് സ്റ്റീവ്

നിനച്ചിരിക്കാതെയാകും പലപ്പോഴും ഓരോ വ്യക്തികളുടെയും ജീവിതത്തിലേക്ക് ഭാ​ഗ്യമെത്തുന്നത്. അതിൽ പ്രധാന പങ്കുവഹിക്കുന്നത് വിവിധ ലോട്ടറി(Lottery) ടിക്കറ്റുകളാണ്. ഒറ്റ ഒറ്റരാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ഈ ലോട്ടറികൾക്ക് സാധിച്ചിട്ടുണ്ട്. കോടികൾ സമ്മാനത്തുകയായി ലഭിക്കുന്ന ലോട്ടറി ടിക്കറ്റുകളാണ് വിദേശ രാജ്യങ്ങളിലുള്ളത്. ഈ വൻതുകകൾ സ്വന്തമാക്കുന്നവർ പലപ്പോഴും നിലവിൽ ഉണ്ടായിരുന്ന ജോലികൾ ഉപേക്ഷിച്ച് സ്വസ്ഥമായി ജീവിക്കാൻ തീരുമാനിക്കാറുണ്ട്. എന്നാൽ ലോട്ടറിയിലൂടെ കോടികൾ ലഭിച്ചിട്ടും എല്ലാ ദിവസവും ജോലിക്കെത്തുന്ന ഒരാളുടെ വാർത്തയാണ് ഇപ്പോൾ ബ്രിട്ടനിൽ നിന്നും പുറത്തുവരുന്നത്. 

സ്റ്റീവ് ഷില്‍റ്റ്‌സ് എന്നാണ് ‍‍‍ഡ്രൈവറുടെ പേര്. വെയ്ല്‍സില്‍ സ്വ​ദേശിയായ ഇദ്ദേഹവും ഭാര്യ ലെസ്‌ലിയും ചേര്‍ന്നെടുത്ത ലോട്ടറിക്കാണ് 2019ല്‍ 10 ലക്ഷം പൗണ്ട് സമ്മാനം ലഭിച്ചത്. അതായത്, ഏകദേശം 9.5 കോടി രൂപ. ലോട്ടറി അടിച്ചതിന് പിന്നാലെ വിശ്രമ ജീവിതം നയിക്കാമെന്ന് സ്റ്റീവ് തീരുമാനിച്ചിരിക്കെയാണ് കൊവിഡ് മഹാമാരി ലോകത്തെ ആകെ പിടിച്ചുലച്ചത്. 

കൊവിഡ് മൂര്‍ച്ഛിച്ചതോടെ ബ്രിട്ടനില്‍ ചരക്ക് ഗതാഗതം സ്തംഭിച്ചു. ആവശ്യ സാധനങ്ങൾ എത്തിക്കാൻ പോലും പ്രതിസന്ധി നേരിട്ടു. ഈ അവസരത്തിലാണ് തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ടുള്ള അധികൃതരുടെ കത്ത് സ്റ്റീവിനെ തേടിയെത്തിയത്. നേരത്തെ പലരും അവ​ഗണിച്ച ഇക്കാര്യം സ്റ്റീവ് ഏറ്റെടുക്കുക ആയിരുന്നു. കോടികള്‍ സമ്മാനം ലഭിച്ചിട്ടും ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ പരിശീലകയായി ജോലിയില്‍ തന്റെ ഭാ​ര്യയാണ് തനിക്ക് പ്രചോദനമെന്ന് സ്റ്റീവ് പറയുന്നു. സമ്മാനത്തുക കൊണ്ട് ആറു മക്കളുടേയും പേരക്കുട്ടികളുടേയും ഭാവി സുരക്ഷിതമാക്കാനാണ് ഈ ദമ്പതികളുടെ ഇപ്പോഴത്തെ തീരുമാനം.