Kerala Lottery Result: Karunya KR 563 : ഭാഗ്യശാലിക്ക് 80 ലക്ഷം; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

By Web TeamFirst Published Aug 20, 2022, 10:04 AM IST
Highlights

കഴിഞ്ഞ ദിവസം നറുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ND 798484 എന്ന നമ്പറിനാണ് ലഭിച്ചത്. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ KR 563 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്ന് മണിക്കാകും നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ആകും സമ്മാനാർഹർക്ക് ലഭ്യമാകുക. കാരുണ്യ ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. 

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ND 798484 എന്ന നമ്പറിനാണ് ലഭിച്ചത്. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. നിഷാദ് എം എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ പത്തു ലക്ഷം NF 439374 എന്ന ടിക്കറ്റിനും ലഭിച്ചു. എറണാകുളത്ത് ആണ് ഈ ടിക്കറ്റ് വിറ്റത്. എം ജെ ബേബി എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. 

ഇന്നലത്തെ ഫലം അറിയാം: Kerala lottery Result: Nirmal NR 290 : 70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 290 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറിയുടെ വിൽപ്പന മികച്ച രീതിയിൽ പുരോ​ഗമിക്കുകയാണ്. 25 കോടിയാണ് ഒന്നാം സമ്മാനം. സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ് നടക്കുക. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം വരെ 300 രൂപ ടിക്കറ്റ് വിലയും ഒന്നാം സമ്മാനം 12 കോടിയും ആയിരുന്നു. 90 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനുള്ള അനുമതിയാണ് ലോട്ടറി വകുപ്പിന് സർക്കാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് വന്നിട്ടുണ്ട്. 

click me!