
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് (Kerala Lottery Karunya Plus KN 411) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം AA 253312 എന്ന നമ്പറിനാണ് ലഭിച്ചത്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം AL 621919 എന്ന ടിക്കറ്റിനും ലഭിച്ചു. വയനാടാണ് ഈ ടിക്കറ്റ് വിറ്റത്.
Read Also: Kerala lottery Result: Akshaya AK 539 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 539 ലോട്ടറി ഫലം പ്രഖ്യാപിച്ചു
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും.
75 ലക്ഷത്തിനൊപ്പം മൂന്ന് ടിക്കറ്റിന് 8000 രൂപ വീതവും; ഇത് വിൻ വിൻ ഭാഗ്യം
പത്തനംതിട്ട: നിനച്ചിരിക്കാതെ ഭാഗ്യമെത്തിയ സന്തോഷത്തിലാണ് പത്തനംതിട്ട സ്വദേശി ഷിബു വർഗീസ്. കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻ വിൻ ഭാഗ്യക്കുറിയുടെ(Win Win Lottery) ഒന്നാം സമ്മാനമാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
പത്തനംതിട്ടയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ പായ്ക്കിങ് വിഭാഗത്തിലെ ജീവനക്കാരനാണ് ചരിവ് പുരയിടത്തിൽ ഷിബു വർഗീസ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഷിബു സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. ലോട്ടറിയുമായി സൂപ്പർമാർക്കറ്റിൽ എത്തിയ തൊഴിലാളിയിൽ നിന്നും നാല് വിൻ വിൻ ടിക്കറ്റുകളാണ് ഇദ്ദേഹം വാങ്ങിയത്. കൂടെ രണ്ടു സഹപ്രവത്തകരും ടിക്കറ്റെടുത്തു.
മൂന്ന് മണിയോടെ നറുക്കെടുപ്പ് ഫലം വന്നപ്പോൾ ഷിബു മൊബൈലിൽ ഫലം നോക്കുകയും തനിക്കാണ് ഒന്നാം സമ്മാനമെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു. ഒപ്പം വാങ്ങിയ മൂന്ന് ടിക്കറ്റിനു സമാശ്വാസ സമ്മാനമായ 8000 രൂപ വീതവും അടിച്ചു. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു.
തനിക്ക് ഭാഗ്യം ലഭിച്ചുവെങ്കിലും ടിക്കറ്റ് നൽകിയ കച്ചവടക്കാരനെ ഷിബു മറന്നില്ല. തൊഴിലാളിക്ക് കയ്യിലിരുന്ന 8000 രൂപയുടെ മൂന്ന് ടിക്കറ്റുകൾ സന്തോഷത്തോടെ ഷിബു നൽകി. ലക്ഷപ്രഭു ആയെങ്കിലും ജോലിയിൽ തുടരാനാണ് തീരുമാനമെന്ന് ഭാഗ്യവാൻ പറയുന്നു.