Latest Videos

Monsoon Bumper : ഒന്നാം സമ്മാനം 10 കോടി; ടിക്കറ്റ് വില 250, മൺസൂൺ ബമ്പർ നറുക്കെടുപ്പ് 17ന്

By Web TeamFirst Published Jul 12, 2022, 5:46 PM IST
Highlights

10 കോടിയാണ് മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ(Kerala Lottery) മൺസൂൺ ബമ്പർ(Monsoon Bumper 2022) ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ച(ജൂലൈ 17) നടക്കും. രണ്ട് മണിയോടെ തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. 250 രൂപയാണ് മൺസൂൺ ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. 

10 കോടിയാണ് മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷമാണ്. 12 പേർക്കാകും അഞ്ച് ലക്ഷം വീതം ലഭിക്കുക. ഒരു ലക്ഷം രൂപയാണ് നാലാം സമ്മാനം.  ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

Read Also: Onam Bumper 2022 : ഓണ'ക്കോടി'യുമായി ലോട്ടറി വകുപ്പ്; ബമ്പർ സമ്മാനം 25 കോടി ! ടിക്കറ്റ് വില 500 രൂപ

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

അതേസമയം, തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 12 കോടിയിൽ നിന്നും 25 കോടി ആക്കിയിട്ടുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. അഞ്ചുകോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്തുപേര്‍ക്ക് മൂന്നാം സമ്മാനമായും ലഭിക്കും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുക. തിരുവോണം ബമ്പറിന്റെ വിൽപ്പന ജൂലൈ 18നാണ് ആരംഭിക്കുകയെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ് നടക്കും. 

click me!