Asianet News MalayalamAsianet News Malayalam

Onam Bumper 2022 : ഓണ'ക്കോടി'യുമായി ലോട്ടറി വകുപ്പ്; ബമ്പർ സമ്മാനം 25 കോടി ! ടിക്കറ്റ് വില 500 രൂപ

കഴിഞ്ഞ വർഷം വരെ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക. 

Onam Bumper 1st Prize of Kerala Lottery  25 Crores
Author
Thiruvananthapuram, First Published Jul 12, 2022, 12:18 PM IST

തിരുവനന്തപുരം: ഭാ​ഗ്യാന്വേഷികൾക്ക് സന്തോഷ വാർത്തയുമായി കേരള സംസ്ഥാന ലോട്ടറി വകുപ്പ്(kerala lottery). ഈ വർഷത്തെ തിരുവോണം ബമ്പർ (Onam Bumper 2022) ഭാ​ഗ്യക്കുറിയുടെ സമ്മാന തുക വര്‍ധിപ്പിക്കാന്‍ ലോട്ടറി വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. 25 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം വരെ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക. 

സമ്മാനത്തുക വർദ്ധിക്കുന്നതോടൊപ്പം തന്നെ ടിക്കറ്റ് വിലയിലും വ്യത്യാസമുണ്ട്. നിലവിലെ 300 രൂപയില്‍ നിന്ന് 500 രൂപയായാണ് ടിക്കറ്റ് വില ഉയരുന്നതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. അഞ്ചുകോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്തുപേര്‍ക്ക് മൂന്നാം സമ്മാനമായും ലഭിക്കും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുക. 

Lottery Winner :‍ ഇവരാണ് ശരിക്കും ഭാ​ഗ്യവാന്മാർ ! ലക്ഷപ്രഭുക്കളായി വയനാട്ടിലെ ആദിവാസി കുടുംബം

തിരുവോണം ബമ്പറിന്റെ വിൽപ്പന ജൂലൈ 18നാണ് ആരംഭിക്കുകയെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ് നടക്കും. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 2.50 കോടി രൂപ കമ്മീഷനായി ലഭിക്കും. 30 ശതമാനം ജിഎസ്ടിയും പോയിട്ട് ബാക്കി തുകയാകും ഭാ​ഗ്യശാലിക്ക് ലഭിക്കുക. ബമ്പറില്‍ മൊത്തം 126 കോടി രൂപ സമ്മാനമായി നല്‍കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. എന്തായാലും ആരാകും ആ കോടിപതി എന്നറിയാൻ സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടി വരും. 

വലിയ തുക ഒന്നാം സമ്മാനമായി ഭാ​ഗ്യശാലിക്ക് ലഭിക്കുന്നതിനാൽ ഭാഗ്യക്കുറിക്ക് വൻ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷ്ഷയിലാണ് ലോട്ടറി വകുപ്പ്. അതോടൊപ്പം തന്നെ ടിക്കറ്റ് വില വർദ്ധിപ്പിക്കുന്നത് സ്ഥിരം ലോട്ടറി എടുക്കുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios