Kerala lottery Result: Pooja Bumper BR- 82| ആര്‍ക്കാകും അഞ്ച് കോടി? പൂജാ ബമ്പർ BR 82 നറുക്കെടുപ്പ് ഇന്ന്

Web Desk   | Asianet News
Published : Nov 21, 2021, 09:43 AM ISTUpdated : Nov 21, 2021, 10:00 AM IST
Kerala lottery Result: Pooja Bumper BR- 82| ആര്‍ക്കാകും അഞ്ച് കോടി? പൂജാ ബമ്പർ BR 82 നറുക്കെടുപ്പ് ഇന്ന്

Synopsis

സെപ്റ്റംബർ 20 മുതലായിരുന്നു പൂജ ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. 200 രൂപയാണ് ടിക്കറ്റ് വില. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ(Kerala lottery result) പൂജാ ബമ്പർ BR- 82 നറുക്കെടുപ്പ് ഇന്ന്(Pooja Bumper BR 82). ഉച്ച കഴിഞ്ഞ് 2 മണിക്കാകും നറുക്കെടുപ്പ് നടക്കുക. മുൻവർഷം പൂജാ ബമ്പർ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത്തവണ 37ലക്ഷം അച്ചടിച്ചു. മുഴുവൻ ടിക്കറ്റുകളും വിറ്റു.

സെപ്റ്റംബർ 20 മുതലായിരുന്നു പൂജ ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. 200 രൂപയാണ് ടിക്കറ്റ് വില. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബമ്പ‍ര്‍ ഭാഗ്യക്കുറി ലഭ്യമാണ്. 

പൂജാ ബമ്പർ സമ്മാന തുകകൾ

ഒന്നാം സമ്മാം: 5 കോടി (50000000/-)
രണ്ടാം സമ്മാനം: 10 ലക്ഷം (1000000/-)
മൂന്നാം സമ്മാനം: 5 ലക്ഷം (500000/-)
നാലാം സമ്മാനം: 1 ലക്ഷം(100000/-)
അഞ്ചാം സമ്മാനം: 5000/-
ആറാം സമ്മാനം: 2000/-
ഏഴാം സമ്മാനം: 1000/-
എട്ടാം സമ്മാനം: 500/-
സമാശ്വാസ സമ്മാനം: 1ലക്ഷം (100000/-)

അതേസമയം, ഈ വർഷത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ടിക്കറ്റും ഇന്ന് പ്രകാശനം ചെയ്യും . സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ രാവിലെ 9 .30ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മന്ത്രി അഡ്വ.ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റിന്റെ പ്രകാശനം നിർവഹിക്കുക . 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിട്ടുള്ളത്. വില്പനയ്ക്കനുസൃതമായി ആവശ്യമെങ്കിൽ കൂടുതൽ അച്ചടിക്കും.12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപ.

കാരുണ്യ KR 524 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

PREV
Read more Articles on
click me!

Recommended Stories

50 രൂപ മുടക്കിയോ? കീശയിലാകുക ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 35 ലോട്ടറി ഫലം
ഇന്നത്തെ കോടിപതി ആര് ? ലക്ഷാധിപതികളോ? അറിയാം സ്ത്രീ ശക്തി SS 499 ലോട്ടറി ഫലം