കേരള സംസ്‌ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി .ഡി .എൽ .9 ലോട്ടറി നറുക്കെടുപ്പ് മാറ്റി വച്ചു. ദേശീയ പണിമുടക്കിന്‍റെ പശ്ചാത്തലത്തിലാണ് നറുക്കെടുപ്പ് മാറ്റിയത്. നാളെ ഉച്ച തിരിഞ്ഞ് 1.30ക്ക് ആകും പകരം ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. ഒരു കോടിയാണ് ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30ലക്ഷവും മൂന്നാം സമ്മാനം അഞ്ചു ലക്ഷം രൂപയും സമ്മാനഹാർക്ക് ലഭിക്കും.

03:14 PM (IST) Jul 09
സംയുക്‌ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്ക് നടത്തുന്ന സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന ധനലക്ഷ്മി ലോട്ടറി നറുക്കെടുപ്പ് മാറ്റി വച്ചു. പകരം നാളെ ഉച്ച കഴിഞ്ഞ് ഒന്നരയ്ക്ക് ധനലക്ഷ്മി നറുക്കെടുപ്പ് നടക്കും.
02:39 PM (IST) Jul 09
DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM എന്നീ സീരിസുകളിൽ ആണ് ധനലക്ഷ്മി ലോട്ടറി പുറത്തിറക്കിയിറക്കിയിരിക്കുന്നത്. 50 രൂപയാണ് ഒരു ടിക്കറ്റ് വില.
12:56 PM (IST) Jul 09
എല്ലാം ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. സമാശ്വാസ സമ്മാനമായി 5000 രൂപയും ലഭിക്കും. അയ്യായിരം മുതൽ 100 രൂപ വരെയാണ് ധനലക്ഷ്മി ലോട്ടറിയുടെ നാല് മുതൽ ഒൻപത് വരെയുള്ള സമ്മാനങ്ങൾ.