Kerala lottery Result: Summer Bumper BR-84 : ആർക്കാകും 6 കോടി ? സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന്

Web Desk   | Asianet News
Published : Mar 20, 2022, 09:30 AM IST
Kerala lottery Result:  Summer Bumper BR-84 : ആർക്കാകും 6 കോടി ? സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന്

Synopsis

കഴിഞ്ഞ വർഷം ആലുവ സ്വദേശി പി.കെ. ചന്ദ്രനെയാണ് സമ്മർ ബമ്പർ തേടിയെത്തിയത്. ഏജന്റിനോട് പണം പിന്നെ തരാമെന്നു പറഞ്ഞ് മാറ്റിവെപ്പിച്ച എസ്.ഡി. 316142 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും( Summer Bumper BR-84). ആറ് കോടിയാണ് ഒന്നാം സമ്മാനം. 200 രൂപയാണ് ഭാ​ഗ്യക്കുറിയുടെ വില. ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നുണ്ട്. ഇന്ന് രണ്ട് മണിയോടെ ഫലം അറിയാനാകും. 

രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്(ആകെ 1.25 കോടി). മൂന്നാം സമ്മാനം 50 ലക്ഷം(അഞ്ച് ലക്ഷം വീതം പത്ത് പേർക്ക്), നാലാം സമ്മാനം 1ലക്ഷം( അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. 

കഴിഞ്ഞ വർഷം ആലുവ സ്വദേശി പി.കെ. ചന്ദ്രനെയാണ് സമ്മർ ബമ്പർ തേടിയെത്തിയത്. ഏജന്റിനോട് പണം പിന്നെ തരാമെന്നു പറഞ്ഞ് മാറ്റിവെപ്പിച്ച എസ്.ഡി. 316142 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. വലമ്പൂർ സ്വദേശിയായ സ്മിജ കെ. മോഹന്റെ പക്കലാണ് ടിക്കറ്റ് കടമായി ചന്ദ്രൻ പറഞ്ഞുവച്ചത്.  നറുക്കെടുപ്പിന് സമയമായപ്പോൾ സ്മിജയുടെ കയ്യിൽ 12 ബമ്പർ ടിക്കറ്റുകൾ ബാക്കി വന്നിരുന്നു. പിന്നാലെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് ടിക്കറ്റെടുക്കാൻ സ്മിജ അഭ്യർഥിച്ചു. 316142 എന്ന ടിക്കറ്റ് മാറ്റി വെക്കാൻ പറഞ്ഞ ചന്ദ്രൻ പണം ഇനി കാണുമ്പോൾ നൽകാമെന്ന് പറയുകയായിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ ചന്ദ്രനെ ഭാ​ഗ്യം തുണയ്ക്കുകയും ചെയ്തു. 

Read Also: Kerala lottery Result: Karunya KR 541 : കാരുണ്യ KR 541 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

ആറു കോടി രൂപ കിട്ടുമായിരുന്നിട്ടും പറഞ്ഞ വാക്ക് മാറ്റാതെ വിശ്വാസം കാത്ത സ്മിജയ്ക്ക് പാരിതോഷികവും ചന്ദ്രൻ നൽകിയിടുന്നു. ഒരു ലക്ഷം രൂപയാണ് സമ്മാനമായി സ്മിജയ്ക്ക് നൽകിയത്. ലോട്ടറി വിറ്റതിനുള്ള കമ്മീഷന്‍ തുക 60 ലക്ഷത്തില്‍ നികുതി കിഴിച്ച് സ്മിജയ്ക്ക് 51 ലക്ഷം രൂപ ലഭിച്ചിരുന്നു. തനിക്കു സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകുമെന്നും സ്മിജ പറഞ്ഞിരുന്നു.

കടം വീട്ടാനായി 74കാരിയുടെ ലോട്ടറി വില്‍പന; പണയത്തിലിരിക്കുന്ന ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി

കൊച്ചി: കടം വീട്ടാനും കുടുംബം പുലര്‍ത്താനും ലോട്ടറി വില്‍ക്കുന്ന 74കാരിയായ വയോധികയുടെ പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി എം പി (Suresh Gopi). വ്‌ലോഗര്‍ സുശാന്ത് നിലമ്പൂരിന്റെ വീഡിയോ കണ്ടാണ് സുരേഷ് ഗോപി പ്രശ്‌നത്തില്‍ ഇടപെട്ടത്. ബാങ്കില്‍ നിന്ന് ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കിയെന്ന് സുശാന്ത് നിലമ്പൂര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിഡിയോ വൈറലായത്. എറണാകുളം സ്വദേശിയായ പുഷ്പ എന്ന 74കാരി റോഡരികില്‍ ലോട്ടറി വില്‍ക്കുന്ന വീഡിയോ സുശാന്ത് പോസ്റ്റ് ചെയ്തത്.

Read More : കടമായി പറഞ്ഞുവെച്ച ടിക്കറ്റിന് ആറുകോടി; സ്മിജയ്ക്ക് അപ്രതീക്ഷിത സമ്മാനവുമായി കോടീശ്വരൻ

വിധവയായ മരുമകളും മക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്താനാണ് ലോട്ടറി വില്‍ക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. മൂത്തമകനും ഹൃദ്രോഗിയാണ്. ഇളയമകനും ഹൃദ്രോഗത്താലാണ് മരിച്ചത്. കുഞ്ഞിത്തൈ സ്വദേശി. ചിലര്‍ തന്നെ പറ്റിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരാള്‍ നമ്പര്‍ മാറ്റിയൊട്ടിച്ച് 1000 രൂപ തട്ടിച്ചു. മറ്റൊരാള്‍ 300 രൂപയുടെ നാല് ടിക്കറ്റ് പറ്റിച്ച് പണം തരാതെ കൊണ്ടുപോയി. അത് വേദനയാണെന്നും അവര്‍ പറഞ്ഞു.

നാല് സെന്റും വീടുമുണ്ട്. പ്രളയം കഴിഞ്ഞപ്പോള്‍ നാല് ലക്ഷം രൂപ കിട്ടി. അതും ഇല്ല സ്വര്‍ണവും വിറ്റ് വീടുപണിഞ്ഞു. അതില്‍ കിടക്കും മുമ്പേ മകന്‍ മരിച്ചു. ആ സങ്കടം വലിയതാണ്. വീടുപണി കഴിഞ്ഞ് വലിയ കടമുണ്ടായി. വീടിന്റെ ആധാരം ബാങ്കിലാണ്. അത് തിരിച്ചെടുക്കാന്‍ 65,000 രൂപവേണമെന്നായിരുന്നു പുഷ്പയുടെ ആഗ്രഹം. തുടര്‍ന്ന് സുശാന്ത് നിലമ്പൂര്‍ ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ഥിച്ചു. വീഡിയോ കണ്ട സുരേഷ് ഗോപി എംപി കടം ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 602 ലോട്ടറി ഫലം
ധനലക്ഷ്മി ലോട്ടറി എടുത്തിട്ടുണ്ടോ ? ഇന്ന് ഭാ​ഗ്യം തുണച്ച ലക്കി നമ്പറുകൾ ഏതെന്ന് അറിയാം